രക്തദാന ക്യാമ്പ്

വൈറ്റില ആസാദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചർ ആൻ്റ് എൻജിനീയറിങ് 
ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പും ബോധവൽക്കരണ സെമിനാറും ആസാദി സി.ഇ.ഒ ഡോ. അമ്മു അജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
വൈറ്റില ആസാദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചർ ആൻ്റ് എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പും ബോധവൽക്കരണ സെമിനാറും ആസാദി സി.ഇ.ഒ ഡോ. അമ്മു അജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

മരട്: കൊച്ചിൻ സൗത്ത് റോട്ടറി, തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ, ഐ.എം.എ., വൈറ്റില ആസാദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചർ ആൻഡ് എൻജിനിയറിങ് എന്നിവയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും രക്തദാന ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ആസാദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആസാദി സി.ഇ.ഒ. ഡോ. അമ്മു അജിത്ത് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സൗമിനി രാജു അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ റോട്ടറി ഡയറക്ടർ ബോർഡംഗം ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. കോഡിനേറ്റർ എം. രഞ്ജിത്ത് കുമാർ, ഡോ. മുഹമ്മദ് ഷഫീക്ക്, പ്രോഗ്രാം കോഡിനേറ്റർ അരുൺ രമേഷ്, സ്റ്റുഡന്റ് കോഡിനേറ്റർ

ഐശ്വര്യ എന്നിവർ സംസാരിച്ചു.

Content Highlights: A blood donation camp and awareness seminar were jointly organized by Cochin South Rotary, IMA, and other organizations in Maradu.