ആണ്‍തവളകളെ ഒഴിവാക്കാന്‍ 'മരിച്ചുകിടന്ന്' ഓസ്‌കര്‍ അഭിനയം; യൂറോപ്യൻ കോമണ്‍ ഫ്രോഗെന്ന വ്യത്യസ്തര്‍

ഇണചേരല്‍കാലത്ത് ചില ആണ്‍തവളകളെ ഒഴിവാക്കാന്‍ പെണ്‍തവളകള്‍ ചത്തതായി അഭിനയിക്കുമെന്ന് പഠനങ്ങള്‍. യൂറോപ്യൻ കോമണ്‍ ഫ്രോഗെന്ന തവളയിനമാണ് ഈ ഓസ്‌കര്‍ അഭിനയം കാഴ്ച വെയ്ക്കുന്നത്.
വളരെ കുറഞ്ഞ പ്രജനന കാലയളവുള്ള തവളയിനം കൂടിയാണ് ഇവ. അതിനാല്‍ തന്നെ എക്‌സ്‌പ്ലോസീവ് ബ്രീഡിങ് സ്പീഷിസ് എന്നാണിവര്‍ അറിയപ്പെടുന്നത്. പ്രജനന കാലത്ത് ജലാശയങ്ങളില്‍ ഒത്തുചേര്‍ന്ന് ഇണചേരുകയാണ് പതിവ്. അക്രമകാരികളായ ആണ്‍തവളകളുടെ ആക്രമണത്തില്‍ ചിലപ്പോള്‍ പെണ്‍തവളകള്‍ ചത്തേക്കാം.
ഇത്തരം വിപത്തുകള്‍ ഒഴിവാക്കുന്നതിനാണ് ആണ്‍തവളകളെ തിരഞ്ഞെടുക്കുമ്പോള്‍ ഇവര്‍ ജാഗ്രത പാലിക്കുന്നത്. ആണ്‍തവളയെ ഒഴിവാക്കാനായി മരണ അഭിനയം കാഴ്ച വെയ്ക്കുന്ന ഒരു പെണ്‍തവളയുടെ വീഡിയോ ദൃശ്യങ്ങളും ഗവേഷകര്‍ക്ക് ലഭിച്ചു. ഏതാനും സമയം മരിച്ചുകിടക്കുന്നുവെന്ന തോന്നിച്ച പെണ്‍തവള ഒടുവില്‍ ആണ്‍തവളയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു.
ആണ്‍തവളകളെ ഒഴിവാക്കാന്‍ ഒരുപരിധി വരെ ഈ ഇനത്തില്‍പ്പെട്ട പെണ്‍തവളകള്‍ പയറ്റുന്ന മാര്‍ഗം ഫലം കാണുവെന്നാണ് ഗവേഷകരുടെ നിഗമനം. യൂറോപ്പിലെ തനത് തവളയിനമാണ് യൂറോപ്യൻ കോമണ്‍ ഫ്രോഗുകള്‍. ഏഴ് മുതല്‍ 10 സെന്റിമീറ്റര്‍ വരെ നീളത്തില്‍ ഈ തവളകള്‍ വലിപ്പം വെയ്ക്കാറുണ്ട്.
Content Highlights: female frogs fake death to avoid male frogs during the time of mating