ഞണ്ടുകളുടെ നാട്ടിലെ മഹാപ്രയാണം: വെല്ലുവിളികൾ അതിജീവിച്ച് 'അദ്ഭുതയാത്ര'

ക്രിസ്മസ് ദ്വീപിലെ ഞണ്ടുപ്രയാണം: https://x.com/NaturelsWeird/status/790915941408399360
ക്രിസ്മസ് ദ്വീപിലെ ഞണ്ടുപ്രയാണം: https://x.com/NaturelsWeird/status/790915941408399360

മ്മയാവാനുള്ള ഓട്ടത്തിനായി സ്വന്തം ജീവന്‍പോലും വകവെക്കാതെ യാത്ര തുടങ്ങുന്നവര്‍, ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലൂടെ കാടും പുഴയും റോഡും കടന്ന് അവര്‍ കടലിലേക്ക് ഒരു മഹാപ്രയാണം തുടങ്ങിയിരിക്കുകയാണ്. അതിനിടെ തക്കംപാര്‍ത്ത് നില്‍ക്കുന്ന ശത്രുക്കളില്‍ നിന്ന് ഒഴിഞ്ഞുമാറണം. ചീറിപ്പായുന്ന വാഹനങ്ങളുടെ ടയറുകള്‍ക്കുള്ളില്‍ നിന്ന് രക്ഷപ്പെടണം. ഒടുവില്‍ ദൂരെയുള്ള കടല്‍ത്തീരത്തെത്തി ഇണചേര്‍ന്ന് മുട്ടകളിട്ട് കുഞ്ഞുങ്ങളെയും കൊണ്ട് തിരിച്ചുപോരണം. ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് കുറച്ചുകാലമായി ഗക്കാര്‍കോയഡിയ നറ്റെയില്‍സ് വിഭാഗത്തില്‍പെടുന്ന ഒരുതരം ചുവന്ന ഞണ്ടുകളുടെ ഈ വിസ്മയക്കാഴ്ചയ്ക്ക് വേദിയാവുകയാണ്.

ക്രിസ്മസ് ദ്വീപിലെ കാടുകളില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന ഏകദേശം ഇരുപത് കോടിയോളം ഞണ്ടുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയില്‍ പത്തുകോടിയോളം വരുന്ന ഞണ്ടുകളാണ് മുട്ടയിടാനും അതിനുള്ള തയ്യാറെടുപ്പുകള്‍ക്കുമായി ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കടല്‍ത്തീരത്തേക്കും തിരിച്ചും യാത്ര തുടങ്ങുന്നത്. ഒരു പ്രദേശത്തിന്റെയാകെ സ്വാഭാവിക ജൈവാവസ്ഥ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട് ഈ പ്രയാണത്തിന്.

Content Highlights: Witness the incredible 100 million red crabs` annual migration on Christmas Island, Australia. A vital natural phenomenon for the island`s ecosystem and a major tourist attraction.

Continue reading