വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍; രാജ്യത്ത് 2020-നും 2024-നുമിടയില്‍ 2,701 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 2020-നും 2024-നുമിടയില്‍ വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 2,701 കേസുകള്‍ മാത്രമാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020-ല്‍ രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് 820 കേസുകളാണ് രജിസ്റ്റര്‍ ചെയതത്. 2021-ല്‍ 632- ഉം 2022-ല്‍ 546 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2023-ല്‍ 349-ഉം 2024-ല്‍ 354 കേസുകളുമാണ് രാജ്യത്താകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാണ തുടങ്ങിയവയാണ് വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. 2020-നും 2024-നുമിടയില്‍ പശ്ചിമബംഗാളില്‍ മാത്രം 349 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം ഉത്തര്‍പ്രദേശും (297), ഹരിയാണയുമാണുള്ളത് (243). തമിഴ്‌നാട്ടില്‍ ഈ കാലയളവില്‍ 200 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
അസം (178), ഉത്തരാഖണ്ഡ് (15), ആന്ധ്രപ്രദേശ് (153), മധ്യപ്രദേശ് (145), ഒഡിഷ (143), കര്‍ണാടക (84), മഹാരാഷ്ട്ര (77), ഹിമാചല്‍പ്രദേശ് (76), മേഘാലയ (71), തെലങ്കാന (51), പഞ്ചാബ് (49) എന്നിങ്ങനെ പോകുന്നു കണക്കുകള്‍. രാജ്യത്ത് അനധികൃത വന്യജീവി കടത്ത് അടക്കമുളള കുറ്റകൃത്യങ്ങള്‍ തടയുന്നത് വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ (ഡബ്ല്യസിസിബി) നേതൃത്വത്തിലാണ്.
Content Highlights: wildlife crime cases in india decline significantly from 2020 to 2024