ദിനോസറുകളെ തുടച്ചുനീക്കിയ ഉല്‍ക്കകള്‍ ഉറുമ്പുകളെ കൃഷി പഠിപ്പിച്ചു

ഉറുമ്പുകള്‍ | Photo: Mathrubhumi
ഉറുമ്പുകള്‍ | Photo: Mathrubhumi

ഏകദേശം 6.6 കോടി വര്‍ഷംമുമ്പ് ഭൂമിയില്‍ വന്നിടിച്ച ഉല്‍ക്കകളാണ് ദിനോസറുകളെ തുടച്ചുനീക്കിയതെന്ന് ശാസ്ത്രം പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഈ ഉല്‍ക്കവര്‍ഷത്തിനുശേഷമുണ്ടായ സംഭവവികാസങ്ങളാണ് ചില ഉറുമ്പുകളെ കൃഷിക്കാരാക്കിയതെന്നാണ് പുതിയ കണ്ടെത്തല്‍.

അമേരിക്കയിലും കരീബിയന്‍ പ്രദേശങ്ങളിലും കാണപ്പെടുന്ന ഏകദേശം 240-ഓളം ഉറുമ്പിനങ്ങള്‍ പലതരം ഫംഗസുകളെ കൃഷി ചെയ്യുന്നവരാണ്. അന്ന് ദിനോസറിനെ കൊന്ന ഉല്‍ക്ക ഒപ്പം ഭൂമിയിലുണ്ടായിരുന്ന ഒരുവിധം സസ്യ-ജന്തുജാലങ്ങളെയെല്ലാം കൊന്നൊടുക്കി. രക്ഷപ്പെട്ട ജീവനുകള്‍ ഭക്ഷണമില്ലാതെ വലഞ്ഞപ്പോഴും അഴുകിയ സസ്യഭാഗങ്ങള്‍ ഭക്ഷണമാക്കുന്ന ഫംഗസുകള്‍ തഴച്ചുവളര്‍ന്നു.

ഇതുകണ്ട ചില ഉറുമ്പുകള്‍ അധികം വൈകാതെതന്നെ ഫംഗസ് കൃഷിയിലേക്ക് കടന്നെന്നാണ് കണ്ടെത്തല്‍. വന്നുവന്ന് ചില ഫംഗസ് വിഭാഗങ്ങളെ ഈ ഉറുമ്പു ഫാമുകളില്‍മാത്രമേ കണ്ടെത്താന്‍ സാധിക്കുള്ളൂവത്രേ.

Content Highlights: when a massive asteroid wiped out the dinosaurs ants began farming fungi