കുഞ്ഞന്‍ പുഡുവിന് പേര് കണ്ടെത്താന്‍ മത്സരം; പീക്കിരിയും പങ്കജാക്ഷിയും നിര്‍ദേശിച്ച് മലയാളികള്‍

ഒടുവില്‍ വാര്‍സോ മൃഗശാലയിലെ ഇത്തിരിക്കുഞ്ഞന്‍ മാനിന് പേരിട്ടു, പ്രലിങ്ക അഥവാ പ്രലൈന്‍ എന്ന പേരിലാവും ഈ മാന്‍കുഞ്ഞ് ഇനി അറിയപ്പെടുക. ഫെയ്സ്ബുക്കിലൂടെ ലഭിച്ച 1300 നിര്‍ദേശങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് നേടിക്കൊണ്ടാണ് പ്രലിങ്ക എന്ന പേര് മൃഗശാല അധികൃതര്‍ തിരഞ്ഞെടുത്തത്. 70 ശതമാനം വോട്ടാണ് പ്രലിങ്ക എന്ന പേരിന് ലഭിച്ചത്.
ജൂലൈ മാസത്തിലാണ് കടുത്ത വംശനാശഭീഷണി നേരിടുന്ന സൗത്തേണ്‍ പുഡു ഇനത്തില്‍പെട്ട പെണ്‍മാന്‍കുഞ്ഞ് പോളണ്ടിലെ വാര്‍സോ മൃഗശാലയില്‍ ജനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ മാന്‍ വിഭാഗമാണ് സൗത്തേണ്‍ പുഡു. ചിലിയുടേയും അര്‍ജന്റീനയുടേയും വനപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന പുഡുവിന് വെറും 46 സെ.മീ ഉയരവും 15 കി.ഗ്രാം ഭാരവുമാണ് പരമാവധിയുണ്ടാവുക. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നവയാണ് പൊതുവേ ഈ മാന്‍ കുഞ്ഞുകള്‍. തുറന്ന പ്രദേശത്ത് ഇവയെ കാണുന്നത് പോലും വളരെ അപൂര്‍വമാണ്.
ജൂലൈ 16ന് മൃഗശാലയില്‍ ഇവ-പിച്ച് എന്നീ മാനുകളുടെ കുഞ്ഞായി ജനിച്ച പുഡുവിന് പേര് വേണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 25നാണ് അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ഈ വര്‍ഷം ജനിച്ച എല്ലാ മൃഗങ്ങള്‍ക്കും പിയില്‍ തുടങ്ങുന്ന പേര് നല്‍കണമെന്ന തീരുമാനമുള്ളതിനാല്‍ ഈ അക്ഷരത്തില്‍ തുടങ്ങുന്ന നല്ല പേര് വേണമെന്ന് മാത്രമായിരുന്നു നിബന്ധന. 29 വരെയായിരുന്നു നിര്‍ദേശങ്ങള്‍ സ്വീകരിച്ചത്. 1200 പേരാണ് വിവിധ പേരുകള്‍ നിര്‍ദേശിച്ചത്. ഇതില്‍ നിന്ന് നാല് പേരുകള്‍ അധികൃതര്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ഈ നാല് പേരുകള്‍ സെപ്തംബര്‍ 30ന് അധികൃതര്‍ പുറത്തുവിട്ടു. നാല് പേരുകള്‍ക്ക് ലവ്, ലൈക്ക്, ഹ ഹ, വൗ ഇമേജികളിലൂടെ വോട്ട് ചെയ്യാനായിരുന്നു നിര്‍ദേശം. ഏറ്റവും കൂടുതല്‍ ആളുകള്‍ ലവ് റിയാക്ഷന്‍ അറിയിച്ച് പ്രലിങ്ക എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. പ്രാഗ്, പുനിയ, പിറവി എന്നിവയായിരുന്നു ഫൈനല്‍ മത്സരത്തിനുണ്ടായിരുന്ന നാല് പേരുകള്‍.
പേര് സജസ്റ്റ് ചെയ്തതില്‍ മലയാളികളും പിന്നിലായിരുന്നില്ല. പോംപോ, പിയാര, പ്രാല്‍ തുടങ്ങിയ പേരുകള്‍ക്കൊപ്പം മലയാളികളുടെ സ്വന്തം പീക്കിരി, പാറു, പിറവി, തുടങ്ങി പങ്കജാക്ഷി എന്ന പേര് പോലും നിര്‍ദേശങ്ങളിലുണ്ടായിരുന്നു.
Content Highlights: southern pudu in warzo zoo named as pralinka or praline