വേസ്റ്റിൽനിന്ന് വൈദ്യുതി, പ്ലാസ്റ്റിക് റോഡ് ടാറിങിന്; സിങ്കപ്പൂർ എങ്ങനെയാണ് മാലിന്യമില്ലാ രാജ്യമായത്

Photo: instagram.com/beastgoatz
Photo: instagram.com/beastgoatz

സഞ്ചാരികളുടെ പ്രിയപ്പെട്ട  ഡെസ്റ്റിനേഷനുകളിലൊന്നാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ സിങ്കപ്പൂർ. പൊതുവിടങ്ങളിലെ വൃത്തിയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന രാജ്യം. അവിടുത്തെ ഏതൊരു മാലിന്യവും ഒരു രാത്രികൊണ്ട് അപ്രത്യക്ഷമാകും എന്നാണ് പൊതുവിൽ പറയുന്നത്. എന്നാൽ അത് വെറും പറച്ചിൽ മാത്രമാണെന്നും അതിന് പിന്നിൽ വലിയ പരിശ്രമമുണ്ടെന്നതുമാണ് സത്യം. സിങ്കപ്പൂരിലെ ഓരോ തരി മാലിന്യവും കാര്യക്ഷമമായ രീതിയിൽ സംസ്ക്കരിക്കപ്പെടുകയാണ്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങലിൾ ശ്രദ്ധയമാകുന്നത്. സിങ്കപ്പൂരിലെ മാലിന്യനിർമാർജന സംവിധാനം വ്യക്തമാക്കുന്നതായിരുന്നു ഈ വീഡിയോ.

ഓരോ മാലിന്യവും ഏതൊക്കെ രീതിയിൽ സംസ്കരിക്കുന്നുവെന്നും സംസ്കരണശേഷം അവ ഏതൊക്കെ രീതിയിൽ പുനരുപയോഗിക്കുന്നുണ്ടെന്നും വീഡിയോ വ്യക്തമാക്കുന്നുണ്ട്. സിങ്കപ്പൂർ മാലിന്യരഹിത ഭാവിയിലേക്കുള്ള പാതയിലേക്കാണെന്ന് നിങ്ങൾക്കറിയാമോ എന്ന് വീഡിയോയിൽ ചോദിക്കുന്നു. രാജ്യത്ത് മാലിന്യങ്ങൾ ഒരു തരിയുമില്ലാതെ അപ്രത്യക്ഷമാകുന്നത് പോസ്റ്റിൽ വ്യക്തമാക്കുന്നു. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ ലോകത്തിലെ ഏറ്റവും മികച്ച റോഡുകളായി രൂപാന്തരപ്പെടുന്നു. സിങ്കപ്പൂരിലെ മാലിന്യ സംസ്‌കരണ സംവിധാനം കാര്യക്ഷമതയുടെ ഒരു അത്ഭുതമാണെന്നും ഓരോ ദിവസവും 2,000-ലധികം ട്രക്കുകൾ എല്ലാ മാലിന്യങ്ങളും ശേഖരിച്ച് ഒരു ബങ്കറിലേക്ക് കൊണ്ടുപോകുന്നുവെന്നും പോസ്റ്റിൽ പറയുന്നു. 

അത്യാധുനിക മാലിന്യ സംസ്കരണ പ്ലാൻ്റുകൾ മാലിന്യങ്ങൾ സംസ്കരിക്കുകയും രാജ്യത്തുടനീളമുള്ള വീടുകൾക്കും വ്യവസായങ്ങൾക്കും വേണ്ടി  വൈദ്യുതി ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഉത്പാദിപ്പിക്കുന്ന പുക പരിസ്ഥിതി സുരക്ഷ ഉറപ്പാക്കാൻ സൂക്ഷ്മമായി ഫിൽട്ടർ ചെയ്യുന്നു. അതേസമയം ചാരം സിമൻ്റുമായി കലർത്തി പരിസ്ഥിതി സൗഹൃദ ഇഷ്ടികകൾ ഉത്പാദിപ്പിക്കുന്നു. ഇതിനെല്ലാം പുറമേ പ്ലാസ്റ്റിക് കാര്യക്ഷമമായി അവർ പുനരുപയോ​ഗിക്കുന്നു. ഒരു സിങ്കപ്പൂർ കമ്പനി റോഡ് നിർമാണത്തിൽ പരമ്പരാഗത ബിറ്റുമിന് പകരം പ്ലാസ്റ്റിക് കുപ്പികൾ ഉപയോ​ഗിന്ന രീതി വികസിപ്പിച്ചെടുത്തുവെന്നും പോസ്റ്റ് വ്യക്തമാക്കുന്നു. 

Content Highlights: Singapores Waste Management A Model for Sustainability