ഉപയോഗ ശൂന്യമായ സ്ഥലങ്ങളില്‍ ചെറുവനം; ജില്ലയെ പച്ച കൊണ്ട് പുതയ്ക്കാന്‍ റോഹ്തക്

റോഹ്തക്: വിവിധ സര്‍ക്കാര്‍ വകുപ്പിന് കീഴിലായി ഉപയോഗ ശൂന്യമായി സ്ഥലത്ത് ചെറുവനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുമായി റോഹ്തക് ജില്ലാ ഭരണക്കൂടം. ജില്ലയെ പച്ച കൊണ്ട് പുതയ്ക്കുകയാണ് ലക്ഷ്യം. ജാപ്പനീസ് സസ്യശാസ്ത്രഞ്ജന്‍ അകിര മിയാവാക്കിയുടെ മിയാവാക്കി വിദ്യ ഉപയോഗിച്ചായിരിക്കും ചെറുവനം നിര്‍മിച്ചെടുക്കുക. ആദ്യ ഘട്ടമെന്നോണം റോഹ്തകിലും പരിസര പ്രദേശങ്ങളിലുമുള്ള ഷുഗര്‍ മില്ലിന്റെ സമീപമുള്ള സ്ഥലങ്ങളായിരിക്കും ചെറുവനങ്ങള്‍ നിര്‍മിക്കുക.
ശേഷം വ്യത്യസ്ത സര്‍ക്കാര്‍ വകുപ്പുകളിലായി വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തും. ജയില്‍വകുപ്പും പദ്ധതിയില്‍ പങ്കാളികളാണ്. ജില്ലയിലെ ജയിലിലുള്ള സ്ഥലവും ചെറുവനത്തിന്റെ ഭാഗമാകും. പരിസ്ഥിതി സൗഹാര്‍ദമായ പദ്ധതിക്ക് മുന്നിട്ടു വന്നതില്‍ ജയില്‍ അധികൃതരെ ഡെപ്യൂട്ടി കമ്മീഷണര്‍ അഭിനന്ദിച്ചു.
മിയാവാക്കി മാതൃകയിൽ സസ്യങ്ങള്‍ക്കും മറ്റും 20 ശതമാനം കൂടുതല്‍ വേഗത്തില്‍ വളരാന്‍ കഴിയും. ചെറുവനങ്ങള്‍ തമ്മിലുള്ള ദൂരങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിക്കും. കൂടുതല്‍ ഓക്‌സിജൻ ലഭ്യതയ്ക്ക് വേണ്ടിയാണിത്. വനനശീകരണം പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതായിട്ടാണ് വിലയിരുത്തുന്നത്. മിയോവാക്കി സാങ്കേതിക വിദ്യ പരിസ്ഥിതിയെ ആരോഗ്യപരമായി നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് നിഗമനം.
Content Highlights: rohtak to develop small forest in unused areas under government
Content Highlights: