നിര്‍മിച്ചത്‌ ആയിരത്തിലധികം പേപ്പര്‍ ബാഗുകള്‍; പരിസ്ഥിതി സൗഹാര്‍ദ വഴിയേ ഫിസാറ്റ് വിദ്യാര്‍ഥികള്‍

#എൻവയോൺമെന്റ് ഡെസ്ക്
ഫിസാറ്റ് കോളേജിലെ വിദ്യാര്‍ഥികള്‍ പേപ്പര്‍ ക്യാരി ബാഗ് നിര്‍മ്മിക്കുന്നു
ഫിസാറ്റ് കോളേജിലെ വിദ്യാര്‍ഥികള്‍ പേപ്പര്‍ ക്യാരി ബാഗ് നിര്‍മ്മിക്കുന്നു

ങ്കമാലി ഫിസാറ്റ് കോളേജിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കിയത് ആയിരത്തോളം പേപ്പര്‍ ക്യാരി ബാഗുകള്‍. കോളേജിലെ പരിസ്ഥിതി സംഘടനയായ 'സ്വാനിന്റെ നേതൃത്വത്തിലാണ് 1,200 പേപ്പര്‍ ക്യാരി ബാഗുകള്‍ നിര്‍മിച്ച് നല്‍കിയത്. കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നൂറോളം വിദ്യാര്‍ഥികള്‍ ക്യാരി ബാഗ് നിര്‍മാണത്തില്‍ പങ്കാളികളായി. 

ക്ലാസൊഴികെയുള്ള സമയങ്ങളില്‍ ഫിസാറ്റിലെ വിദ്യാര്‍ഥികള്‍ തന്നെയാണ് പേപ്പര്‍ ക്യാരി ബാഗുകള്‍ നിര്‍മ്മിച്ചത്. നിര്‍മിച്ചവ വിദ്യാര്‍ഥികള്‍ തന്നെ മൂക്കന്നൂര്‍ പഞ്ചായത്തിലും സമീപത്തെ കടകളിലും വിതരണം ചെയ്തു. 'കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്, ആദ്യ ഘട്ടത്തിലാണ് 1,200 എണ്ണം നിര്‍മിച്ചു നല്‍കിയത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഉപയോഗ ശേഷം വലിച്ചെറിയുക എന്ന സംസ്‌കാരം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ എന്നതിനാവണം മുന്‍തൂക്കം നല്‍കേണ്ടതെന്നും ഷിന്റോ കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ആദ്യ ഘട്ടത്തിലാണ് 1,200 പേപ്പര്‍ ബാഗുകള്‍ നിര്‍മിച്ച് നല്‍കിയത്. അടുത്ത ഘട്ടത്തില്‍ 10,000 ഓളം പേപ്പര്‍ ക്യാരി ബാഗുകളാകും നിര്‍മിച്ച് നല്‍കുക. 

ഫിസാറ്റ് കോളേജിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച പേപ്പര്‍ ക്യാരി ബാഗ്‌

പേപ്പര്‍ ഉപയോഗിച്ചാണ് ബാഗുകളുടെ നിര്‍മാണമെന്നതിനാല്‍ ചെലവില്ല. സൗജന്യമായിട്ടാണ് നിര്‍മിച്ച് നല്‍കിയത്. ക്യാരി ബാഗിന് പകരമായി ഒരു രൂപ വാങ്ങി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ വിഷയത്തില്‍ അന്തിമതീരുമാനമായിട്ടില്ല. അധ്യാപകര്‍ തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കോളേജിലെ വിവിധ ക്ലബ്ബുകളുമായി ചേര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നേച്വര്‍ ക്ലബ്ബ് നടത്താറുണ്ട്. എന്‍.എസ്.എസുമായി ചേര്‍ന്നുളള ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനുദാഹരണമാണ്.നേച്വര്‍  ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫിസാറ്റില്‍ ഔഷധ തോട്ടം, പച്ചക്കറി തോട്ടം മുതലായവയുണ്ട്.

Content Highlights: over 1,200 paper carry bag produced by students of fisat college