സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; അന്തരീക്ഷ താപനില ശരാശരിയിലും കുറയുമെന്ന് കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം: വേനൽമഴ കനത്തതോടെ കേരളത്തിലെ അന്തരീക്ഷ താപനില ശരാശരിയിലും താഴേക്ക്. വ്യാഴാഴ്ച തിരുവനന്തപുരത്തൊഴികെ താപനില ഈ ദിവസങ്ങളിൽ സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ കുറവായിരുന്നു. ഈ വേനൽക്കാലത്ത് ആദ്യമായാണ് ചൂട് ഇത്രയും കുറയുന്നത്. 11വരെ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ താപനില ഇനിയും താഴാനാണ് സാധ്യത.
പാലക്കാട്ടെ ഉയർന്നചൂട് 34.9 ഡിഗ്രിയായി കുറഞ്ഞു. ഒറ്റദിവസംകൊണ്ട് നാലര ഡിഗ്രിയാണ് കുറഞ്ഞത്. പുനലൂരിലെ ഉയർന്ന ചൂട് 33 ഡിഗ്രിയായും കുറഞ്ഞു. തിരുവനന്തപുരത്ത് 34.1 ഡിഗ്രിയായിരുന്നു. ശരാശരിയിലും ഒരു ഡിഗ്രി കൂടുതൽ.
മഞ്ഞമുന്നറിയിപ്പ്: വെള്ളിയാഴ്ച-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ. ശനിയാഴ്ച-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്. ഞായറാഴ്ച-തിരുവനന്തപുരംമുതൽ എറണാകുളംവരെയുള്ള ഏഴ് തെക്കൻ ജില്ലകൾ.
Content Highlights: Significant drop in average temperature across Kerala due to summer rains., Palakkad recorded a sharp 4.5-degree Celsius decrease in heat., IMD issued yellow alerts for multiple districts from Friday to Sunday., Rainfall is expected to continue until the 11th, further lowering temperatures.