രോഗം പടർത്തുമെന്ന് ആശങ്ക; പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് വിലക്ക്

ബെംഗളൂരു: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാരണത്താൽ പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് കർണാടകത്തിൽ വിലക്ക്. പ്രാവുകളുടെ കാഷ്ഠം, തൂവലുകൾ എന്നിവ ഗുരുതര രോഗങ്ങളുണ്ടാകാൻ കാരണമാകുമെന്ന് ആരോഗ്യവകുപ്പ് ഇറക്കിയ ഔദ്യോഗിക കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ബെംഗളൂരു കോർപ്പറേഷൻ (ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി) ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ നഗരസഭകളും ഇതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. പൊതുജനങ്ങൾക്ക് ശല്യമോ ആരോഗ്യ പ്രശ്നമോ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നത് പൂർണമായി നിരോധിക്കാൻ നിർദ്ദേശിച്ചു.
Content Highlights: Karnataka has banned feeding pigeons in public places due to health risks. Learn about the regulations and why this measure was implemented.