ഗ്രീന്‍ലന്‍ഡില്‍ മഞ്ഞുരുകല്‍ മുമ്പ്‌ കരുതപ്പെട്ടതിനേക്കാള്‍ വേഗത്തില്‍

ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍, പ്രതീകാത്മക ചിത്രം | Photo-AP
ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍, പ്രതീകാത്മക ചിത്രം | Photo-AP

ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളികള്‍ മുമ്പ് കരുതപ്പെട്ടതിനെക്കാള്‍ വേഗത്തില്‍ ഉരുകി തീരുന്നുവെന്ന് പഠനങ്ങള്‍.നോര്‍ത്ത് ഈസ്റ്റ് ഗ്രീന്‍ലന്‍ഡ് ഐസ് സ്ട്രീമിൽ(NEGIS) സംഘടിപ്പിച്ച പഠനങ്ങളാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നത്.  ഗ്രീന്‍ലന്‍ഡിന്റെ 12 ശതമാനവും ഉള്‍പ്പെടുന്നതാണ്  എന്‍ഇജി ഐസ് സ്ട്രീം. ഇവിടെ കരുതപ്പെട്ടതിനെക്കാള്‍ ആറ് മടങ്ങ് കൂടുതലായിട്ടാണ് മഞ്ഞുരുകുന്നത്. ഉപഗ്രഹ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഇന്റര്‍ഗവണ്‍മെന്റര്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്  (ഐപിസിസി) റിപ്പോര്‍ട്ട് പ്രകാരം ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകല്‍ ആഗോള സമുദ്ര നിരപ്പിലെ 18 സെന്റിമീറ്റര്‍ വര്‍ധനവിന് കാരണമായേക്കുമെന്നാണ് സൂചന. വ്യവസായവിപ്ലവത്തിന് ശേഷം ആഗോള താപനിലയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 

അന്റാര്‍ട്ടിക്കയിലും സ്ഥിതി വിഭിന്നമല്ല. പ്രധാന ഹിമപ്രദേശങ്ങളില്‍ മഞ്ഞുരുകല്‍ തുടര്‍ക്കഥയാകുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ആഗോള സമുദ്ര നിരപ്പ് ഉയരുന്നത് മനുഷ്യ ജീവനുകള്‍ക്കടക്കം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
 

Content Highlights: ice melting in greenland shows a hike