പ്രകൃതിവാതകം: സ്റ്റൗ ഓഫാണെങ്കിലും മീഥെയ്ന്‍ വാതകം പുറന്തള്ളുമെന്ന് പഠനം

-
-

പ്രകൃതിവാതകമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന  സ്റ്റൗ ഓഫായിരിക്കുന്ന സമയത്തും മീഥെയ്ന്‍ വാതകം പുറന്തളളുമെന്ന് പഠനം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ആഗോള താപനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. കാലിഫോര്‍ണിയന്‍ പ്രദേശത്തുള്ള 53 വീടുകളാണ് പഠനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.

കാര്‍ബണ്‍ ഡയോക്സൈഡിനെക്കാള്‍ വീര്യമേറിയ ഹരിത ഗൃഹ വാതകമാണ് മീഥെയ്ന്‍. അന്തരീക്ഷത്തില്‍ ഏറെ നാള്‍ ഇവയ്ക്ക്  നിലനില്‍പ് സാധ്യമല്ലെങ്കിലും പ്രത്യാഘാതം വളരെ വലുതായിരിക്കും. 

നോബ് തിരിക്കുന്നതിനിടയില്‍ എത്ര മീഥെയ്ന്‍ ചോരും, പാചകം ചെയ്യുമ്പോള്‍ എത്രത്തോളം മീഥെയ്ന്‍ പുറന്തള്ളുന്നു എന്നീ കാര്യങ്ങള്‍ പരിശോധിച്ചു. മുമ്പ് നടന്ന പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്യാസ് സ്റ്റൗ ഓഫായിരിക്കുന്ന അവസ്ഥയില്‍ എത്ര അളവ് മീഥെയ്ന്‍ പുറത്തുവിടുന്നുവെന്നതും പരിശോധന വിധേയമാക്കി. പരിശോധനയില്‍ 80 ശതമാനം മീഥെയ്ന്‍ പുറന്തള്ളപ്പെടുന്നത് സ്റ്റൗവിനും ഗ്യാസ് പൈപ്പുകള്‍ക്കുമിടയിലുള്ള അയഞ്ഞ കപ്ലിങ്ങുകള്‍, ഫിറ്റിംഗുകള്‍ എന്നിവയിലൂടെയാണെന്ന് കണ്ടെത്തി. സ്റ്റൗവിലൂടെ ചോരുന്ന വാതകത്തിന്റെ 1.3 ശതമാനവും അന്തരീക്ഷത്തിലെത്തുകയും ചെയ്യുന്നുണ്ട്. 

Content Highlights: gas stove distribute high level of methane even when switched off

Content Highlights: