ആദ്യത്തെ ഗ്രാസ്‌ലാന്‍ഡ് പക്ഷി സര്‍വേയ്ക്ക് സാക്ഷിയായി കാസിരംഗ; കണ്ടെത്തിയത് 43 സ്പീഷിസുകൾ

ഫിന്‍സ് വീവറുടെ ബ്രീഡിങ് കോളനിയെയും സര്‍വേയ്ക്കിടെ കണ്ടെത്തി | Photo: Wiki / https://commons.wikimedia.org/w/index.php?curid=36400852
ഫിന്‍സ് വീവറുടെ ബ്രീഡിങ് കോളനിയെയും സര്‍വേയ്ക്കിടെ കണ്ടെത്തി | Photo: Wiki / https://commons.wikimedia.org/w/index.php?curid=36400852

കാസിരംഗ (അസം): കാസിരംഗ ദേശീയോദ്യാനത്തിലെ ആദ്യത്തെ ഗ്രാസ്‌ലാന്‍ഡ് ബേഡ് സര്‍വേ പൂര്‍ത്തിയായി. 43 സ്പീഷിസുകളെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്നതും ഗുരുതര വംശനാശഭീഷണി നേരിടുന്നതുമായ സ്പീഷിസുകളും ഇതില്‍ ഉള്‍പ്പെടുന്നു. 

തദ്ദേശീയരായ പക്ഷി സ്പീഷിസുകളെയും സര്‍വേയ്ക്കിടെ രേഖപ്പെടുത്തി. മാര്‍ച്ച് 18-നും മേയ് 25-നുമിടയിലാണ് സര്‍വേ നടന്നത്. ജൂലായ് 11-നാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബംഗാള്‍ ഫ്‌ളോറിക്കന്‍, സ്വാംപ് ഫ്രാന്‍കോളിന്‍, സ്വാംപ് ഗ്രാസ് ബാബ്ലര്‍, ജെര്‍ഡന്‍സ് ബാബ്ലര്‍, സ്ലെന്‍ഡര്‍-ബില്‍ഡ് ബാബ്ലര്‍, മാര്‍ഷ് ബാബ്ലര്‍, ഇന്ത്യന്‍ ഗ്രാസ്‌ബേഡ് എന്നീ പക്ഷികളെ സര്‍വേയ്ക്കിടെ കണ്ടെത്തിയതായി കാസിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വിന്റെ ഫീല്‍ഡ് ഡയറക്ടറായ ഡോ.സൊണാലി ഘോഷ് അറിയിച്ചു. 

വംശനാശ ഭീഷണി നേരിടുന്ന ഫിന്‍സ് വീവര്‍ എന്ന പേരിലറിയപ്പെടുന്ന പക്ഷിയുടെ ബ്രീഡിങ് കോളനി കണ്ടെത്താനും സര്‍വേയ്ക്ക് സാധിച്ചു. പുല്‍മേടുകളുടെ ആരോഗ്യത്തെയാണ് ഇതുസൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ പ്രതികരിച്ചു.

Content Highlights: first grassland bird survey completes in kaziranga