നെറ്റിയിലെ പല്ലുകള്‍ പെണ്‍ മത്സ്യത്തില്‍ ആഴ്‌നിറങ്ങും, പ്രേത സ്രാവുകളുടെ വിചിത്രമായ ഇണചേരല്‍

Chimaera | Photo: https://www.pnas.org/
Chimaera | Photo: https://www.pnas.org/

ആണ്‍ പ്രേതസ്രാവുകള്‍ എന്നറിയപ്പെടുന്ന ചിമേരകള്‍ അഥവാ റാറ്റ്ഫിഷ് എന്ന ആഴക്കടല്‍ മത്സ്യങ്ങളുടെ വിചിത്രമായ ഇണചേരല്‍ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഇണചേരല്‍ സമയത്ത് ചിമേരകളുടെ നെറ്റിയില്‍ നിന്ന് മൂര്‍ച്ചയുള്ള പല്ലുകള്‍ വളര്‍ന്നുവരുമെന്ന് പഠനത്തില്‍ പറയുന്നു. പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിലാണ് ഈ പുതിയ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

'ടെനാക്കുലം' എന്നറിയപ്പെടുന്ന ഈ ഘടന, വായ്ക്ക് പുറത്ത് രൂപപ്പെടുന്ന യഥാർത്ഥ പല്ലുകളാണ്. കശേരുകളിൽ (വെർട്ടബ്രേറ്റുകൾ) ഇത്തരമൊരു സവിശേഷത ആദ്യമായാണ് കണ്ടെത്തുന്നത്. ആൺ ചിമേരകൾക്ക് മാത്രമാണ് ഈ ടെനാക്കുലം ഉള്ളത്. ഇണചേരൽ സമയത്ത്, പെൺ മത്സ്യങ്ങളുടെ ചിറകുകളിൽ ഈ പല്ലുകൾ ഉപയോഗിച്ച് ആൺ മത്സ്യങ്ങൾ മുറുകെ പിടിക്കുന്നു. ടെനാക്കുലത്തിലെ പല്ലുകൾ, സ്രാവുകളുടെ താടിയെല്ലിലെ പല്ലുകൾക്ക് സമാനമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Chimaera Tenaculam | Photo: https://www.pnas.org/doi/10.1073/pnas.2508054122

ഫ്ലോറിഡ സർവകലാശാലയിലെ ഡോ. ഗാരെത്ത് ഫ്രേസറിന്റെ നേതൃത്വത്തിൽ, വാഷിംഗ്ടൺ, ഷിക്കാഗോ സർവകലാശാലകളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് ഫോസിൽ, ജനിതക വിശകലനങ്ങളിലൂടെ ടെനാക്കുലത്തിന്റെ ഉത്ഭവം കണ്ടെത്തിയത്.

ചിമേരകൾ, സ്രാവുകളെപ്പോലെയുള്ള തരുണാസ്ഥി മത്സ്യങ്ങളാണ്. എന്നാൽ, ഏകദേശം 40 കോടി വർഷങ്ങൾക്ക് മുമ്പ് ഇവ രണ്ടും വേർപിരിഞ്ഞവയാണ്. സ്രാവുകളുമായി കാര്യമായ സാമ്യങ്ങൾ ചിമേരകൾക്കില്ല. ടെനാക്കുലം, ഈ മത്സ്യങ്ങളെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകമാണ്. ചിമേരയുടെ നെറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ ഘടന, മറ്റൊരു ആഴക്കടൽ മത്സ്യമായ ആംഗ്ലർ ഫിഷിന്റെ നെറ്റിയിലെ കൊമ്പിനോട് സാമ്യം പുലർത്തുന്നു.

Content Highlights: Researchers discover bizarre mating behavior in chimaeras (ratfish)