ആഗോളതാപനം: മഞ്ഞുരുകിയപ്പോൾ പുറത്തു വന്നത് മാനവരാശിക്ക് ഭീഷണിയായ 'സോംബി വൈറസ്'

Representative Image
Representative Image

കാലാവസ്ഥാ വ്യതിയാനത്താലും ആ​ഗോളതാപനത്താലും ഹിമാനികൾ ഉരുകാൻ തുടങ്ങിയതോടെ മാനവരാശിക്ക് ഭീഷണിയായേക്കാവുന്ന വെെറസുകൾ മഞ്ഞുപാളികൾക്കിടയിൽ നിന്ന് പുറത്തു വരുന്നു. റഷ്യയിലെ സെെബീരിയൻ മേഖലയിലെ മഞ്ഞുപാളികൾക്കിടയിൽ നിന്നെടുത്ത മണ്ണിൽ നിന്ന് 13 വെെറസുകളെ യൂറോപ്യൻ ​ഗവേഷകർ കണ്ടെത്തി. ഇതിലൊന്നിന് 48,500 വർഷം പഴക്കമുണ്ട്. സെെബീരിയയിലെ തടാകത്തിനടിത്തട്ടിൽ ഖനീഭവിച്ചു കിടന്നതാണിത്. നിർജീവമായ വെെറസുകളെ ​ഗവേഷകർ പുനരുജ്ജീവിപ്പിച്ചു. 

രോ​ഗകാരികളായ ഇവയ്ക്ക് 'സോംബി വെെറസുകൾ' എന്നും പേരുമിട്ടു. മീഥേയ്ൻ പോലുള്ള ഹരിത​ഗൃഹവാതകങ്ങൾ അന്തരീക്ഷ താപനില വർധിപ്പിക്കുന്നത് ഹിമാനികൾ ഉരുകാനും പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഖനീഭവിച്ചുപോയ രോ​ഗകാരികളുൾപ്പെടെ പുറത്തു ചാടാനും കാരണമാകും. 

അതേ സമയം തങ്ങൾ പഠിച്ച വെെറസുകൾ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റഷ്യ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ​ഗവേഷക സംഘം വ്യക്തമാക്കി.  പക്ഷേ, മനുഷ്യരെയും മറ്റു ജീവികളെയും ബാധിക്കാൻ സാധ്യതയുള്ള വൈറസുകൾ പുനരുജ്ജീവിച്ചാൽ മാരകമായ രോഗങ്ങളുണ്ടാകാൻ സാധ്യയുണ്ടെന്നും ​ഗവേഷക സംഘം കൂട്ടിച്ചേർത്തു.

Content Highlights: about zombie virus which may come out due to ice melting