മാലിന്യം ഒഴുക്കാനുള്ളതല്ല തോടുകള്‍; മലിനജല സംവിധാനം വ്യത്യസ്തമാണ്, അതാണ് നമുക്കില്ലാത്തത്

നഗരവാസികള്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ വൃത്തിയാക്കാനിറങ്ങി ഒരു ജീവനാണ് തിരുവനന്തപുരത്ത് പൊലിഞ്ഞത്. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനിറങ്ങിയ കരാര്‍ തൊഴിലാളിയായ ജോയി. ജോയിക്ക് ജീവന്‍ നഷ്ടപ്പെട്ട തിരുവന്തപുരം നഗരഹൃദയത്തിലെ ആമയിഴഞ്ചാന്‍ തോട് ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. നമ്മുടെ ഏതൊരു നഗരത്തിലേയും പുഴകളും തോടുകളും കൈത്തോടും കനാലുമെല്ലാം മാലിന്യവാഹിനികളാണ്. കനാലുകളും കൈത്തോടുകളുമെല്ലാം മാലിന്യം വലിച്ചെറിയാനും മലിനജലം ഒഴുക്കി വിടാനുമുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്. ഓരോ ദിവസവും ടണ്‍ കണക്കിന് ഖരമാലിന്യങ്ങളും മലിനജലവുമാണ് ഓരോ ജലസ്രോതസുകളിലേക്കും എത്തുന്നത്. യാതൊരു തരത്തിലുള്ള സംസ്‌കരണവും ഒരുഘട്ടത്തിലും നടക്കുന്നില്ല. അതോടെ ഇവ നമ്മുടെ പുഴകളിലേക്കും കായലിലേക്കും കടലിലേക്കും എത്തുന്നു. ഇതേ വെള്ളം തന്നെയാണ് നമ്മള്‍ കുടിക്കാനടക്കം ഉപയോഗിക്കുന്നതും. ഇങ്ങനെയൊക്കെ മതിയോ? എന്താണ് നമ്മുടെ പ്രശ്‌നം, എങ്ങനെ നമുക്കത് പരിഹരിക്കാം? മലിനജലസംസ്‌കരണത്തിന് ലോകരാജ്യങ്ങള്‍ പിന്തുടരുന്ന മാതൃകകള്‍ നമുക്കും പകര്‍ത്താവുന്നതല്ലേ? കൊച്ചി ശസ്ത്ര സാങ്കേതിക സര്‍വകലാശാല പരിസ്ഥിതി വിഭാഗം അധ്യാപകനും സ്വീവേജ് ട്രീറ്റ്‌മെന്റ് മേഖലയില്‍ അക്കാദമിക് പരിചയസമ്പത്തുമുള്ള ഡോ. ആനന്ദ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
മാലിന്യം നമുക്ക് വലിയ തലവേദന നിറഞ്ഞ പ്രശ്‌നമാണ്. മാലിന്യനീക്കത്തിനിറങ്ങിയാണ് തിരുവനന്തപുരത്ത് ഒരു ജീവന്‍ നഷ്ടമായത്. മാലിന്യനിര്‍മാര്‍ജനത്തിനായി പലതും ചെയ്യുന്നുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. നമ്മുടെ മാലിന്യസംസ്‌കരണ മാര്‍ഗങ്ങളുടെ പ്രശ്‌നമെന്താണ്?
Content Highlights: tvm canal accident, sanitation work, amayizhanjan thodu, Brahmapuram, Sewage Treatment Plants