നമ്മുടെ മാവ് പൂക്കുന്നതിന് പോലും അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകലുമായി ബന്ധമുണ്ട് | Interview

പഠിച്ച് പഠിച്ച് സ്വപ്‌നം കണ്ട് എവിടെ വരെയെത്താമെന്ന് ചോദിച്ചാല്‍ ബഹിരാകാശംവരെയെന്ന് ഉത്തരം നല്‍കിക്കൊണ്ടായിരുന്നു 286 ദിവസത്തെ ബഹിരാകാശവാസം കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്ല്യംസ് ലോകത്തോട് കൈ വീശിയത്. കാസര്‍കോട് കാറഡുക്കക്കാരൻ തമ്പാന്‍ മേലത്ത് പക്ഷേ, കുട്ടിക്കാലം മുതൽ സ്വപ്നം കണ്ടത് ആകാശമല്ല, കടലാണ്. കടലിലൂടെ തോണിയും ബോട്ടുമെല്ലാം പോവുന്നത് കണ്ടാല്‍ കണ്ണിമവെട്ടാതെ പൊട്ടുപോലെ മായുന്നത് നോക്കി നിന്ന് തമ്പാൻ തിരയേയും വെള്ളത്തേയും കീഴ്‌പ്പെടുത്തുന്നത് സ്വപ്‌നം കണ്ടു. പഠിച്ച് പഠിച്ച് കാസര്‍കോട്ടെ സാധാരണ സര്‍ക്കാര്‍ കോളേജില്‍ നിന്നും ആ സ്വപ്‌നം കാറഡുക്കയും കേരളവും മാത്രമല്ല, അന്റാര്‍ട്ടിക്കയുടെ അങ്ങേയറ്റത്ത് ദക്ഷിണ ധ്രുവവും കീഴടക്കി മുന്നേറി.
ഇന്ന് ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് (എന്‍.സി.പി.ഒ.ആര്‍) ഡയറക്ടറായി ജോലി ചെയ്യുകയാണ് ഡോ.തമ്പാന്‍ മേലത്ത്. എന്‍.സി.പി.ഒ.ആര്‍ സ്ഥാപിച്ചതിന്റെ 25-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുമ്പോള്‍ കാറഡുക്കയില്‍ നിന്ന് ദക്ഷിണധ്രുവംവരെയുള്ള തന്റെ യാത്രയെ കുറിച്ചും അന്റാര്‍ട്ടിക്കയിലേയും ദക്ഷിണധ്രുവത്തിലേയുമെല്ലാം കാലാവസ്ഥാമാറ്റം ലോകത്താകമാനമുണ്ടാക്കുന്ന തിരിച്ചടിയേയും കുറിച്ച് മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുകയാണ് അദ്ദേഹം.
Content Highlights: From Kasaragod to Antarctica: Dr. Thampan Melath`s Journey