ധൈര്യമായി മുഖംകഴുകാന്‍ പോലും പറ്റാത്ത വെള്ളമാണ് നമ്മുടേത്; വേണം മുന്നറിയിപ്പ് ബോര്‍ഡുകള്‍

മണിമല പഴയിടം കോസ്‌വേയ്ക്ക് താഴെ മണിമലയാറ്റിലടിഞ്ഞ മാലിന്യം. ഫയല്‍ ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി
മണിമല പഴയിടം കോസ്‌വേയ്ക്ക് താഴെ മണിമലയാറ്റിലടിഞ്ഞ മാലിന്യം. ഫയല്‍ ഫോട്ടോ: ജി. ശിവപ്രസാദ് \ മാതൃഭൂമി

നാൽപത്തിനാല് നദികളും കായലുകളും എണ്ണമില്ലാത്ത വയലുകളും കുളങ്ങളും അരുവികളുമടങ്ങുന്ന ജലസമ്പുഷ്ടമായ സംസ്ഥാനമാണ് കേരളം. പശ്ചിമഘട്ട മലനിരകള്‍ ആവോളം അനുഗ്രഹിച്ച നാട്. കേരളത്തെ ദൈവത്തിന്റെ നാടാക്കി മാറ്റിയതില്‍ ഈ ജലസ്രോതസ്സുകള്‍ വഹിച്ച പങ്കും ചെറുതല്ല. ഒരുകാലത്ത് പ്രകൃതിയൊരുക്കിയ വാട്ടര്‍ടാങ്കെന്ന വിളിപ്പേരുണ്ടായിരുന്ന കേരളം, ഇന്ന് മഴക്കാലത്ത് പോലും ശുദ്ധജലം കിട്ടാക്കനിയാവുന്ന നാടായി മാറി. നമ്മുടെ കുളങ്ങളും പുഴകളുമെല്ലാം രോഗാണുവാഹകരായി രൂപം മാറിപ്പോയിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലും ഈ ജലസ്രോതസ്സുകളുടെ സ്വാഭാവികതയില്‍ ഓരോ നിമിഷത്തിലുമുണ്ടാക്കുന്ന  മാറ്റത്തെക്കുറിച്ച് അത്ഭുതപ്പെടുകയാണ് ശാസ്ത്രലോകം. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് അമീബിക് മസ്തിഷ്‌ക ജ്വരം (Naegleriasis)  ബാധിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. 2016 മുതല്‍ ഇതുവരെ ഒമ്പത് പേര്‍ മരിച്ചു. അതി വിരളമായി  കാണുന്ന നെഗ്ലേറിയ ഫൗളറി (naegleria fowleri) എന്ന, തലച്ചോറ് കാര്‍ന്നുതിന്നുന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗം വലിയ ഭീഷണിയാണ് കുട്ടികളിലുണ്ടാക്കുന്നത്.

Content Highlights: water resources in kerala and lack of pure water

Continue reading