കശ്മീരിൽ നിന്ന് മഞ്ഞു മായുമ്പോൾ; കാത്തിരിക്കുന്ന പ്രതിസന്ധിയും പ്രത്യാഘാതങ്ങളും എന്തൊക്കെ?

മഞ്ഞുവീഴ്ചയില്ലാത്ത ഗുല്‍മാര്‍ഗിലെ മൈതാനം I Photo: PTI
മഞ്ഞുവീഴ്ചയില്ലാത്ത ഗുല്‍മാര്‍ഗിലെ മൈതാനം I Photo: PTI

ഞ്ഞുപുതച്ച താഴ്​വര, അവിടേയ്ക്ക് വീണ്ടും വീണ്ടും പൊഴിഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞുതുള്ളികള്‍. സിനിമകളും റീലുകളും മനസിൽ നിറച്ച ഈ സ്വർഗീയാനുഭവം തേടിയാണ് പതിനായിരങ്ങൾ കശ്മീരിനെ തേടി പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ കശ്മീരെന്ന സ്വപ്നഭൂമിയിലെത്തുന്നവർ ചോദിക്കുന്നത് ഒരൊറ്റ ചോദ്യമാണ്.  'എവിടെ നമ്മൾ സ്വപ്നം കണ്ട, നമ്മൾ  തേടിവന്ന ആ മഞ്ഞ്'? മഞ്ഞുപുതച്ച മലനിരകളും താഴ്​വരകളും കശ്മീരിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പകരം  ഏതൊരു ഉത്തരേന്ത്യന്‍ നഗരത്തിലും കാണാവുന്ന മനംമടുപ്പിക്കുന്ന ചാരക്കുന്നുകൾ. പ്രതീക്ഷിച്ചതിന് നേര്‍വിപരീതമായ കാഴ്ച.  മഞ്ഞുവീഴ്ചയില്ലാതായതോടെ വരണ്ടുണങ്ങിയ കാശ്മീര്‍ കണ്ട് നിരാശരായി മടങ്ങാൻ വിധിക്കപ്പെട്ടവരാണ് ഇപ്പോൾ സഞ്ചാരികൾ. അവരിലേറെപ്പേരും കശ്മീരിനെ ഉപേക്ഷിച്ച് മറ്റ് ഹിൽസ്റ്റേഷനുകൾ തേടിപ്പോവാനും തുടങ്ങിയിരിക്കുന്നു. വലിയൊരു ഇടവേളയ്ക്കുശേഷം പച്ചപിടിച്ച താഴ്​വരയിലെയും മലനിരകളിലെയും വിനോദസഞ്ചാരമേഖലയും പ്രകൃതിയുടെ ഈ പ്രതിഭാസത്തിന് മുന്നിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഇപ്പോൾ.

25ാം തിയ്യതിയോടെ കശ്മീരിൽ വീണ്ടും മഞ്ഞുവീണു തുടങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന പ്രതീക്ഷ. പക്ഷേ, അതുകൊണ്ട് പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടുന്നില്ല. മഞ്ഞില്ലാത്ത ഒരു ശൈത്യകാലം കടന്നുപോകുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കശ്മീരിനെ വല്ലാതെ വേട്ടയാടും. ജലലഭ്യത, കൃഷി, സമ്പദ് വ്യവസ്ഥ തുടങ്ങി നിരവധി മേഖലകളെ മഞ്ഞുവീഴ്ചയുടെ അപര്യാപ്തത പ്രതികൂലമായി തന്നെ ബാധിക്കും. 

Content Highlights: kashmir without snowfall; the reason and effect

Continue reading