അസ്സല്‍ വേട്ടക്കാര്‍ ഇനിയുമുണ്ട് ആഴക്കടലിൽ, മുട്ട തിരഞ്ഞുള്ള യാത്രയും പ്രേതസ്രാവിന്റെ കണ്ടെത്തലും

ക്യാറ്റ്ഷാര്‍ക്കിന്റെ ഒരിനം
ക്യാറ്റ്ഷാര്‍ക്കിന്റെ ഒരിനം

ന്യൂസീലൻഡ് തീരത്ത് പുതിയ പ്രേതസ്രാവിനെ (ghost shark) കണ്ടെത്തിയത് അടുത്തിടെയാണ്. ഓസ്‌ട്രേലിയയുടെയും ന്യൂസീലൻഡിന്റെയും സമുദ്രാന്തര്‍ഭാഗങ്ങളില്‍ മാത്രമാണ് പുതിയ പ്രേതസ്രാവ് കാണപ്പെടുക. ന്യൂസീലൻഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് റിസര്‍ച്ച് (എന്‍.ഐ.ഡബ്ല്യു.എ.- NIWA) ഗവേഷകയായ ഡോ. ബ്രിട്ട് ഫിനൂച്ചിയാണ് ഓസ്ട്രലേഷ്യന്‍ നാരോ-നോസ്ഡ് സ്പൂക്കിഫിഷ് (Australasian Narrow-nosed Spookfish) എന്ന ഈ പുതിയ സ്രാവിനെക്കുറിച്ചുള്ള പഠനത്തിന് പിന്നില്‍. പ്രേതസ്രാവിന് ഹറിയോട്ട എവിയ (Harriotta avia) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മനുഷ്യരാശി കണ്ടെത്തിയ അനേകം സ്രാവുകളില്‍ ഒന്ന് മാത്രമാണിത്. 

കടലിനെ മനസിലാക്കുന്തോറും പുതിയ സ്രാവിനങ്ങളെയും മനുഷ്യര്‍ കണ്ടെത്തി. 1989 ഒരു മുട്ടയെ ചൊല്ലി ഉയർന്ന സംശയങ്ങളാണ് പുതിയ സ്രാവിനങ്ങളുടെ കണ്ടെത്തലിലേക്ക് നയിച്ചത്. സ്രാവുകളുടെ മുട്ട ഉള്‍പ്പെടുന്ന ഒരു പുറന്തോട് (കേസ്) രൂപത്തിലുളള വസ്തുവാണ് അന്ന് കണ്ടെത്തിയത്. ഈ തോടിൽ,  പക്ഷേ, മുട്ടയില്ലായിരുന്നു. അതിന്റെ മുകള്‍ ഭാഗത്ത് ചെറിയ വരകളുമുണ്ടായിരുന്നു. (a row of prominent ridges along the top). ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്തിന് നൂറ് കണക്കിന് കിലോമീറ്ററുകള്‍ മാറി ഈസ്റ്റ് ടിമോര്‍ കടലിലെ റോളി ഷോള്‍സിലാണ് ഈ മുട്ടകള്‍ കണ്ടെത്തിയത്.

Content Highlights: new deep water shark species found

Continue reading