ചിത്രത്തിൽ പതിഞ്ഞ ഹാര്‍പ്പൂണ്‍ ആക്രമണം, ചാട്ടൂളിയുടെ മുനയൊടിച്ച മൈന്‍ഡ് ബോംബുമായി ഗ്രീന്‍പീസ്

അറുപതുകളിലാണ് ലോകത്ത് തിമിംഗിലവേട്ടയുടെ തോത് കുതിച്ചുയർന്നത്. ആ സമയം പ്രതിവര്‍ഷം 80,000 തിമിംഗിലങ്ങളെയാണ് വേട്ടയാടികൊണ്ടിരുന്നത്. സമുദ്രത്തിലെ ഭീമന്മാരായ തിമിംഗിലങ്ങളെ തോല്‍പ്പിക്കുന്നതിനുളള സാങ്കേതിക വിദ്യ, ഹാര്‍പ്പൂണുകള്‍ എന്നിവ വേട്ടക്കാരുടെ പക്കലുണ്ടായിരുന്നു. 1970-ല്‍ ഗ്രീന്‍പീസ് എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ ആഗോളതലത്തില്‍ തന്നെ തിമിംഗിലവേട്ട നിര്‍ത്തുന്നതിന് ഒരു പദ്ധതിയുമായി എത്തി. ഒരു ചിത്രം കൊണ്ടു വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. അത് ഫലം കാണുകയും ചെയ്തു.
സോവിയറ്റ് യൂണിയന്റെ കപ്പല്‍ പസഫിക് സമുദ്രത്തില്‍ ഹാര്‍പ്പൂണ്‍ ഗണ്‍ ഉപയോഗിച്ച് തിമിംഗിലത്തെ കൊല്ലുന്ന ചിത്രം ലോകത്തിന്റെ ചിന്താഗതിയെ തന്നെ മാറ്റിമറിച്ചു. അങ്ങനെയാണ് ഗ്രീന്‍പീസ് എന്ന സംഘടനയുടെ 'മൈന്‍ഡ് ബോംബ്' എന്ന കാമ്പയിനിന് തുടക്കമാകുന്നത്. റെക്‌സ് വെയിലര്‍ എന്നയാളാണ് പിന്നീട് ചരിത്രമായി മാറിയ ആ ചിത്രം പകര്‍ത്തിയത്.
Content Highlights: mind bomb campaign by greenpeace