എം93, അഥവാ ദ ഓള്‍ഡ് ഗ്രേ ഗയ്-ഒറ്റയ്ക്കൊരു ജൈവവ്യവസ്ഥയെ രക്ഷിച്ച കുടിയേറ്റക്കാരൻ ചെന്നായ്

വന്യജീവികളുടെ വംശനാശം പുതിയ കഥയല്ല. എന്നാൽ, ഒറ്റയ്ക്കൊരാൾ ജീവിവർഗത്തെ മാത്രമല്ല, ഒരു ജൈവവ്യവസ്ഥയെ തന്നെ നാശത്തിൽ നിന്ന് കരകയറ്റിയ ഒരു കഥയുണ്ട് കാടിന് പറയാൻ. അതിലെ നായകനാണ് എം 93. അഥവാ ദി ഓള്‍ഡ് ഗ്രേ ഗയ്. കാനഡയിൽ നിന്ന് മഞ്ഞുപാളികൾ കടന്നെത്തിയ ഒരു ചാരനിറക്കാരൻ ചെന്നായ്.
കനൈന്‍ പാവോവൈറസും ജനിതകപരമായി അടുത്തു ബന്ധം പുലര്‍ത്തുന്നവര്‍ തമ്മിലുള്ള പ്രജനനപ്രക്രിയയായ ഇന്‍ബ്രീഡിങ്ങും കാരണം വംശനാശത്തിന്റെ വക്കിലെത്തിയ അമേരിക്കയിലെ ഐല്‍ റോയാലിലെ ചെന്നായ് വർഗത്തിനും അവരുടെ ആവാസ വ്യവസ്ഥയ്ക്കുമാണ് എം 93 രണ്ടാം ജന്മം നൽകിയത്.
Content Highlights: lone immigrant wolf leads to the increase in number of wolfs in isle royale, story of m93