ദുരന്തനിവാരണത്തിന് ഒറ്റമൂലിയില്ല, ഗാഡ്ഗിലിനെ വേരോടെ വെട്ടുകയല്ല, വേണ്ടത് ഫലപ്രദമായ ഉപയോഗം

#പ്രൊഫ. ജയനാരായണന്‍ കുറ്റിപ്പുറത്ത്
വയനാട് ചെമ്പ്ര മല
വയനാട് ചെമ്പ്ര മല

ലോകത്തിലെ തന്നെ ജൈവവൈവിധ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട എട്ട് മേഖലകളില്‍ (ഹോട്ട്‌സ്‌പോട്ട്) ഒന്നായിട്ടാണ് പശ്ചിമഘട്ട മലനിരകള്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. ഹിമാലയന്‍ പര്‍വത ശൃംഖലയേക്കാള്‍ പഴക്കമുള്ള പശ്ചിമഘട്ടം ഭൂമിശാസ്ത്രപരമായി ആഗോള പ്രാധാന്യമുള്ളതും അതേസമയം അതിലോലവുമാണ്. ഏകദേശം 30 കിലോമീറ്ററോളം വരുന്ന പാലക്കാട് വിടവ് ഒഴിച്ചാല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിന് ഏതാണ്ട് സമാന്തരമായി വടക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ മുതല്‍ തെക്ക് കര്‍ണാടക, കേരളം, തമിഴ്‌നാട് വരെയും 1600 കിലോമീറ്ററോളം ഈ മലനിരകള്‍ തുടര്‍ച്ചയായി വ്യാപിച്ച് കിടക്കുന്നു.

എന്നിരുന്നാലും, പശ്ചിമഘട്ടത്തിന്റെ ഏറ്റവും അപകടമേറിയ ഭാഗങ്ങള്‍ കേരളത്തിലാണുള്ളത്. ഇന്ത്യന്‍ വന്‍കരയിലെ ഏറ്റവും ഉയര്‍ന്ന സംരക്ഷിത പ്രദേശമുള്ള (15%) പശ്ചിമഘട്ടം 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം പരിസ്ഥിതിലോല പ്രദേശമാണ്. അതായത്, ഇവിടങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കും മറ്റും ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഇതിനൊരു പ്രധാന കാരണം ചെരിവുള്ള മലനിരകളും അതോടൊപ്പം ഭൂമികുലുക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നീ അപകട സാധ്യതകളുമാണ്. കൂടാതെ, നിരവധി ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളുമുള്ള പശ്ചിമഘട്ടത്തില്‍ ആഗോളതലത്തില്‍ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുമുണ്ട്.

Content Highlights: extreme climate change in kerala gadgil report western ghats

Continue reading