എഐ വിപ്ലവത്തിന്റെ മറുവശം; മറച്ചുവെക്കപ്പെട്ട രേഖകളിലെ അപകടം എന്ത്?

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ആധുനികലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അതിശയിപ്പിക്കുന്നതാണ്. തൊഴിൽമേഖലയിലെ കാര്യക്ഷമത വർധിപ്പിക്കുന്നത് മുതൽ ശാസ്ത്ര ഗവേഷണങ്ങളിൽ വരെ എഐ വിപ്ലവം സൃഷ്ടിക്കുന്നു. എഐ പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുമെന്ന് വാഗ്ദാനങ്ങൾ നൽകുമ്പോഴും, ഈ സാങ്കേതികവിദ്യ പരിമിതമായ വിഭവങ്ങളുള്ള ഭൂമിക്ക് വലിയൊരു ഭാരമായി മാറുന്നുണ്ടോ എന്ന ചോദ്യം ഇന്ന് ഏറെ പ്രസക്തമാണ്. ഈ 'ഡിജിറ്റൽ സ്വർണവേട്ട'യുടെ മറുവശത്ത് പ്രകൃതി വിഭവങ്ങൾക്കുമേൽ എഐ സൃഷ്ടിക്കുന്ന ആഘാതങ്ങൾ പലപ്പോഴും മറച്ചുവെക്കപ്പെടുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഗ്രീൻപീസ് പോലുള്ള സംഘടനകൾ എഐ കമ്പനികൾ തങ്ങളുടെ സാങ്കേതികവിദ്യ പരിസ്ഥിതിക്ക് ഗുണകരമാണെന്ന് അവകാശപ്പെടുമ്പോഴും അത് ശരിയാണെന്ന് തെളിയിക്കാനുള്ള കൃത്യമായ രേഖകൾ പലപ്പോഴും നൽകുന്നില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എഐ പ്രകൃതിയ്ക്കുമേൽ വരുത്തുന്ന പ്രതിസന്ധികളെ മറികടക്കാൻ അടിയന്തരമായ ഇടപെടലുകൾ ആവശ്യമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. എന്തൊക്കെയാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്ന ഈ അടിയന്തര സാഹചര്യങ്ങൾ?

ഊർജ ഉപഭോഗവും ഡാറ്റാ സെന്ററുകളും

Content Highlights: AI data centers are projected to consume 1,580 TWh of energy by 2034., Generative AI training processes create massive carbon emissions, often exceeding small nations., Global AI water consumption for cooling is expected to reach 6.6 billion cubic meters by 2027., E-waste is surging as AI hardware lifespans are limited to 3-5 years., A call for a balanced approach between technological progress and ecological preservation.

Continue reading