ഭൂമിയുടെ ആഴങ്ങളിൽ നിന്ന് കിംബർലൈറ്റുകളുടെ ചിറകിലേറി വജ്രങ്ങളുടെ രഹസ്യയാത്ര എങ്ങനെ?

വിലയേറിയ വജ്രങ്ങൾ. അവയുടെ തിളക്കമുള്ള യാത്രയുടെ തുടക്കം എവിടെ നിന്നാണെന്നറിയാമോ? ഭൂമിയ്ക്കുള്ളിലെ മാന്റിലിൽ നിന്നാണ് പ്രകൃതിദത്ത വജ്രങ്ങളുടെ ഉത്ഭവം! മാന്റിലിനുള്ളിലെ അതിഭീമമായ മർദവും ചൂടും കാരണം, കാർബൺ ആറ്റങ്ങൾക്ക് സംഭവിക്കുന്ന രൂപമാറ്റമാണ് അവയെ സ്ഫടികരൂപത്തിലുള്ള വജ്രമാക്കി മാറ്റുന്നത്. ക്രമേണ ഇവ കിംബർലൈറ്റുകൾ എന്ന അഗ്നേയശിലകളിൽ (മാഗ്മാശിലകളിൽ) നിക്ഷേപിക്കപ്പെടുന്നു. അഗ്നിപർവ്വത സ്‌ഫോടനങ്ങളിലൂടെ ഇവ ഭൂമിയുടെ ഉപരിതലത്തിലെത്തും. പ്രകൃതിദത്തമായ വജ്രങ്ങളിൽ 70 ശതമാനത്തിലധികവും കിംബർലൈറ്റുകളിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്.
പലതരം അഗ്നിപർവ്വത സ്‌ഫോടനങ്ങളുണ്ട്. ലാവ പുറത്തേക്കൊഴുകുന്ന എഫ്യൂസിവ് (effusive) സ്‌ഫോടനങ്ങളാണ് ചിലത്. വാതകങ്ങളും ചാരവും വൻതോതിൽ പുറത്തുവരുന്ന തീവ്രസ്‌ഫോടനങ്ങളാണ് മറ്റുചിലത്. സിലിക്കയുടെ അംശത്തിലുണ്ടാകുന്ന വ്യത്യാസമാണ് ഈ പൊട്ടിത്തെറിക്ക് കാരണം. സിലിക്കയുടെ സാന്നിധ്യം കൂടുതലുള്ള മാഗ്മയ്ക്ക് ഉയർന്ന ശ്യാനത (വിസ്‌കോസിറ്റി) ഉള്ളതിനാൽ കൂടുതൽ സ്‌ഫോടനാത്മകമായ പ്രതികരണങ്ങളുണ്ടാകുന്നു.
Content Highlights: Discover how diamonds journey from Earth`s mantle to the surface through explosive kimberlites.