ഹോർമുസ് മുതൽ ഇന്ത്യൻ തീരം വരെ; കടലിനടിയിലെ ശ്വാസംമുട്ടുന്ന വനങ്ങൾ

ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതും അത് അന്താരാഷ്ട്ര വിപണിയെ പിടിച്ചുലച്ചതും ലോകം കണ്ടുകഴിഞ്ഞു. എന്നാൽ യുദ്ധം, അത് കരയിലായാലും കടലിലായാലും പ്രകൃതിക്ക് ഉണ്ടാക്കുന്ന നഷ്ടം ഒരുപോലെയാണ്. ഇറാൻ-അമേരിക്ക സംഘർഷം ഹോർമുസ് കടലിടുക്കിനെ ഒരു യുദ്ധക്കളമാക്കി മാറ്റുമ്പോൾ ആരും ശ്രദ്ധിക്കാതെ പോകുന്നത് ഈ കടലിന്റെ അടിത്തട്ടിൽ ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് രൂപപ്പെട്ട ആവാസവ്യവസ്ഥയുടെ തകർച്ചയാണ്. ആക്രമണങ്ങളും ഉപരോധങ്ങളും വാർത്തകളിൽ നിറയുമ്പോൾ, ലോകത്തിലെ ഏറ്റവും കരുത്തുറ്റ പവിഴപ്പുറ്റുകളും അപൂർവ കടൽജീവികളും കടലിനടിയിലെ എണ്ണച്ചാലുകളിൽ ശ്വാസം മുട്ടുകയാണ്.
‘സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ്’ കണക്കുകൾ പ്രകാരം, നിലവിൽ ഏകദേശം നൂറിലധികം എണ്ണക്കപ്പലുകളാണ് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധം ആരംഭിച്ച ശേഷം ഈ കപ്പലുകൾക്ക് നേരെ ഇരുപതോളം ആക്രമണങ്ങൾ നടന്നുകഴിഞ്ഞു. ഓരോ ആക്രമണവും ടൺ കണക്കിന് ക്രൂഡ് ഓയിലാണ് കടലിലേക്ക് ഒഴുക്കുന്നത്. ഗ്രീൻപീസ് പോലുള്ള പരിസ്ഥിതി സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കൻ ആക്രമണത്തിൽ തകർന്ന 'ഷാഹിദ് ബഗേരി' എന്ന ഇറാനിയൻ കപ്പലിൽനിന്ന് വൻതോതിൽ എണ്ണ കടലിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ഇത് പേർഷ്യൻ ഗൾഫിലെ ഖോറാൻ കടലിടുക്കിലെ സംരക്ഷിത തണ്ണീർത്തടങ്ങളെയും സവിശേഷമായ പവിഴപ്പുറ്റുകളെയും നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
Content Highlights: Hormuz Strait oil pollution poses a critical threat to resilient coral ecosystems., Corals act as vital marine rainforests supporting 25% of oceanic life., India has 2,375 sq. km of coral reefs with extensive restoration projects., Success stories include 51,000+ coral fragments in Mannar and 95% survival via Biorock in Gujarat., Strict legal protection under the 1972 Wildlife Protection Act remains essential for 2026 conservation goals.