ഇന്ദിരാഗാന്ധിയുടെ വളച്ചൊടിക്കപ്പെട്ട പ്രസ്താവനയും വന്യജീവി സംരക്ഷണ നിയമ ഭേദഗതിയും

ദാരിദ്ര്യമാണ് ഏറ്റവും വലിയ മലിനീകാരി (Poverty is the greatest polluter): ഏറെ വിവാദം സ്യഷ്ടിച്ച ഒരു പ്രസ്താവനയായിരുന്നു ഇത്. സ്വീഡനിലെ സ്റ്റോക്‌ഹോമിൽ നടന്ന ഉച്ചകോടിയിൽ (UN Conference on Human Environment) പങ്കെടുത്തു കൊണ്ട് നടത്തിയ പ്രസംഗത്തിൽ 1972 ജൂൺ 14-ന് ഇന്ദിരാഗാന്ധി ഇങ്ങനെ പറഞ്ഞുവെന്നായിരുന്നു മാധ്യമറിപ്പോർട്ടുകൾ. എന്നാൽ, അത് വളച്ചൊടിക്കപ്പെട്ട പ്രസ്താവനയായിരുന്നുവെന്നാണ് പിന്നീട് വ്യക്തമായത്.
''തികഞ്ഞ ദാരിദ്ര്യത്തിൽ കഴിയുന്നവരോട് പുഴകളും സമുദ്രങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ച് എങ്ങനെ പറയും? അവരുടെ ജീവിതപരിസരങ്ങൾ തന്നെ തുടക്കം മുതൽക്കെ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ?'' എന്നാണ് ഇന്ദിരാഗാന്ധി പറഞ്ഞതെന്ന്, 2017-ൽ പുറത്തുവന്ന 'ഇന്ദിരാഗാന്ധി: എ ലൈഫ് ഇൻ നേച്ചർ' എന്ന പുസ്തകത്തിൽ ജയ്റാം രമേഷ് പറയുന്നു.
Content Highlights: about wildlife protection act 1972 amendment bill