പ്രജനനകാലത്ത് നിറം മാറും; പുല്ലുപ്പനെ കണ്ടാരും തെറ്റിദ്ധരിക്കരുതേ | കിളിക്കൂട്

നഗരങ്ങളിലും നാട്ടിൻപുറത്തും ഒരുപോലെ കാണപ്പെടുന്ന ഒരു മടിയൻ പക്ഷിയാണ് ചെമ്പോത്ത് (Greater Coucal)‚ പോത്തിന്റെ നിറമുള്ള ദേഹവും ചെമ്പിന്റെ നിറമുള്ള ചിറകുകളുമാവാം ചെമ്പോത്തെന്ന പേരുവരാനുള്ള കാരണം. പോത്തിനെപ്പോലെതന്നെ പരുക്കൻ സ്വഭാവവും പ്രകൃതവുമാണ് ഇവയ്ക്ക് എന്നാണ് മുതിർന്ന പക്ഷിനിരീക്ഷകനായിരുന്ന കെ.കെ. നീലകണ്ഠൻ പറയുന്നത്. പക്ഷിനിരീക്ഷകരുടെ ആധികാരിക ഗ്രന്ഥമായ 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്തകത്തിൽ അദ്ദേഹം ഇത് പ്രത്യേകം എടുത്തുപറയുന്നുമുണ്ട്. ഒരു മടിയനെപ്പോലെ അലസമായി നടന്നു നീങ്ങുന്ന ഇവയെ അറിയാത്തവരായി ആരും കാണില്ല.
ഉപ്പൻ‚ ചകോരം‚ ഈശ്വരൻ കാക്ക എന്നെല്ലാം ഓരോ നാട്ടുകാരും മാറി മാറി വിളിക്കും. എന്നാൽ ഇവയോട് വളരെയേറെ സാമ്യമുള്ളതും സ്ഥിരവാസിയുമായ ഒരു അപരനും കേരളത്തിലുണ്ട്. അവനാണ് പുല്ലുപ്പൻ. പ്രജനനകാല വേഷത്തിൽ പുല്ലൂപ്പനെക്കാണാൻ ചെമ്പോത്തിനെപ്പോലിരിക്കും.
Content Highlights: about Greater coucal and lesser coucal, Kilikkoodu