കാലാവസ്ഥാ മാറ്റത്തിനെതിരെ ഒത്തുചേരുന്ന ലോകരാജ്യങ്ങള്‍; ഇന്ത്യയുടെ സ്ഥിതി ഭേദം! | Biotalks

കാലാവസ്ഥാ പ്രതിസന്ധിയെ അതിജീവിക്കാനുള്ള പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളുടെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ 'കാലാവസ്ഥാ വ്യതിയന പ്രവര്‍ത്തന സൂചിക' യിലൂടെ' (climate change performance index, CCPI) വിലയിരുത്തപ്പെടുന്നു. 2005 മുതല്‍ എല്ലാവര്‍ഷവും ഈ പ്രവര്‍ത്തനസൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്. വ്യക്തികള്‍ മൂലമുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനം, ആകെയുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനം എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഇന്‍ഡെക്‌സ് തയ്യാറാക്കുന്നത്. 2024-ലെ കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്നതു കൂടിയാണ്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നിലവില്‍ രാജ്യം. പട്ടികയില്‍ ഒന്ന്, രണ്ട്, മൂന്ന് എന്നീ റാങ്കുകള്‍ക്ക് ഇത്തവണ അവകാശികളില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ പോലും ഇന്ത്യ കാലാവസ്ഥാ മാറ്റത്തെ കുറച്ചുകൂടി കാര്യഗൗരവത്തോടെ കാണുന്നുവെന്ന് വേണം കരുതാന്‍. ഇന്ത്യ നടത്തിയ ഇടപെടലുകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകാപരം തന്നെയാണ്.
അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ തോത് കുറയ്ക്കുകയും, അതുവഴി കാലാവസ്ഥാ മാറ്റത്തിന്റെ വേഗത കുറയ്ക്കാനുമായി 1992-ലാണ് യുണൈറ്റ്ഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ((United Nations Framework Convention on Climate Change, UNFCC) നിലവിൽ വരുന്നത്.
Content Highlights: world against climate change, but india have better situation, biotalks column