നാട്ടിന്‍പുറങ്ങളില്‍ സര്‍വവ്യാപിയായ തിത്തിരിപക്ഷികളിലെ ദേശാടകന്‍ | കിളിക്കൂട്

#നവീൻലാൽ പി
വെള്ളവാലന്‍ തിത്തിരി | ഫോട്ടോ: ഡോ. ജിനേഷ് പി.എസ്.
വെള്ളവാലന്‍ തിത്തിരി | ഫോട്ടോ: ഡോ. ജിനേഷ് പി.എസ്.

തിത്തിരിപക്ഷികളെ കാണാത്ത നാട്ടിന്‍പുറത്തുകാര്‍ കുറവാകും. ഇനി കണ്ടില്ലെങ്കിലും, ഇവയുടെ ശബ്ദം ഒരിക്കലെങ്കിലും കേള്‍ക്കാത്ത നാട്ടിന്‍പുറത്തുകാര്‍ കാണില്ല. അത്രയ്ക്ക് സര്‍വവ്യാപിയാണ്  ഗ്രാമപ്രദേശങ്ങളില്‍. കല്ലും കൊമ്പുമൊക്കെ ചേര്‍ത്ത് നിലത്ത് കൂടുകൂട്ടുന്നവരാണ് ഇക്കൂട്ടര്‍. മുട്ടയിട്ടുകഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തേക്ക് ആരേയും അടുപ്പിക്കില്ല. ശത്രുക്കളാരെങ്കിലും വന്നാലോ, ശ്രദ്ധ മാറ്റാനായി ഉച്ചത്തില്‍ കരഞ്ഞ് വട്ടമിട്ട് പറക്കും. കരഞ്ഞുകൊണ്ടുള്ള ഈ പറക്കല്‍ കുറച്ചധികനേരം നീളും. ഒരുതരത്തില്‍ പറഞ്ഞാല്‍ കൂട് കാണാത്തവരെകൂടി കാണിക്കും.  

തിത്തിരിപക്ഷിയിനത്തില്‍പ്പെടുന്ന അഞ്ചിനം പക്ഷികളെ കേരളത്തിലെ പക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ മൂന്നും ദേശാടകരാണ്. ഇക്കൂട്ടത്തിലെ വെള്ളവാലന്‍ ദേശാടകനെക്കുറിച്ചാണ് ഇത്തവണ. ഇവയുടെ കരച്ചില്‍ നാട്ടില്‍ കാണാറുള്ള സ്ഥിരവാസികളായ തിത്തിരികളില്‍നിന്നും ഏറെ വ്യത്യസ്തമാണ്. മാത്രമല്ല ദേശാടനകാലത്ത് ഇവ കരഞ്ഞ് പറക്കുന്നതും കുറവാണ്. അതുകൊണ്ടുതന്നെ പക്ഷിനിരീക്ഷകരുടെ സാമൂഹിക മാധ്യമായ ഇ-ബേര്‍ഡില്‍ കേരളത്തില്‍നിന്നും ഇവയുടെ ശബ്ദം ഇതുവരെ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല.

Content Highlights: about white-tailed lapwing, kilikkoodu column latest

Continue reading