പച്ചപ്പുല്ലിന്റെ പച്ച പശു കാണില്ല, പുല്ല് വയറ്റിലെ സൂക്ഷ്മജീവികൾക്ക് വേണ്ടി; പശു വെജോ നോൺ വെജോ?

തുര്‍ക്കിയുടെ ഭാഗമായുള്ള അനറ്റോളിയ മുതല്‍, കിഴക്കന്‍ ഇറാന്‍ പ്രദേശങ്ങളിലെവിടെയോ അവിടത്തെ ഒരു മൃഗമായ ഔറൊക്‌സിനെ (Aurochs - Bos primigenius) മനുഷ്യര്‍ മെരുക്കിയാണ് ലോകത്ത് ആദ്യമായി പശുക്കള്‍ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. 10,500 വര്‍ഷം മുമ്പ് ഇത് സംഭവിച്ചിട്ടുണ്ടാവാം. അവയെ Bos taurus എന്നാണ് വിളിക്കുന്നത്. അതുപോലെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇപ്പോഴത്തെ പാക്കിസ്ഥാന്റെ ഭാഗമായുള്ള മെഹ്രഗാര്‍ഹില്‍ 7000-6000 വര്‍ഷം മുമ്പ് മെരുക്കപ്പെട്ട് ഉണ്ടായതാണ് മുതുകില്‍ പൂഞ്ഞയുള്ള സെബു എന്ന വിഭാഗം പശുക്കളെന്നും കരുതപ്പെടുന്നു. അവയെ Bos taurus indicus എന്നാണ് വര്‍ഗീകരിച്ചിട്ടുള്ളത്. സെബുവിന്റെ പൂര്‍വികരായി കാട്ടില്‍ ജീവിച്ചിരുന്ന - മെരുക്കാന്‍ ഉപയോഗിച്ചിരുന്ന വന്യജീവിയായ ഇന്ത്യന്‍ ഔറൊക്‌സ് (Indian aurochs) സിന്ധുനദീതട സംസ്‌കാരകാലത്ത് തന്നെ പല കാരണങ്ങളാല്‍ വംശനാശം വന്നുവെന്നു കരുതപ്പെടുന്നു.
Content Highlights: cow eats Non vegetarian micro organisms cow digestion grass hay ruminate bandhukkal mithrangal