'ഭയപ്പെടുത്താനായി അദ്ദേഹം കൈയിലിരുന്ന എയർ ഗണ്ണെടുത്ത് ആകാശത്തേയ്ക്ക് ഒരൊറ്റ വെടി, അതോടെ കളം മാറി'

പ്പോൾ സമയം പകൽ പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. എങ്കിലും തണുപ്പ് വിട്ട് മാറാതെ നിന്നതിനാൽ അവിടത്തെ ക്യാന്റീനിൽ കയറി ഓരോ കാലിച്ചായ കുടിക്കാമെന്ന ആരോ മുന്നോട്ട് വച്ച ആശയം പിൻപറ്റി ഞങ്ങളെല്ലാം ആ ചായക്കടയിലേയ്ക്ക് കടന്നിരുന്നു. അപ്പോൾ ആ ലയത്തെപ്പറ്റിയും (ലയം: തോട്ടം തൊഴിലാളികൾ താമസിച്ചിരുന്ന ഓടിട്ട നിരക്കെട്ടിടങ്ങൾ) അവിടത്തെ താമസക്കാരെപ്പറ്റിയും ചോദിച്ചറിയാൻ മറ്റൊരു വഴിയും ഇല്ലായിരുന്നു. ഞങ്ങൾ ഒരുമിച്ച് ആ ചെറിയ ക്യാന്റീൻ കെട്ടിടത്തിലേയ്ക്ക് കടന്ന് അവിടെ മേശകൾക്ക് ഒരു വശത്തായി ഇട്ടിരുന്ന തടിബഞ്ചുകളിൽ ഉപവിഷ്ടരായി.

അപ്പോഴും യൂണിഫോമിലായിരുന്ന ഞങ്ങളെ തീരെ ഗൗനിക്കാത്ത രീതിയിലാണ് ചായക്കടക്കാരനും ഒഴിഞ്ഞ ചായക്കപ്പുകൾ മുന്നിൽ വച്ച് തടി ബഞ്ചിലിരുന്ന് ബീഡി വലിക്കുകയോ തമ്മിൽ സംസാരിക്കുകയോ ചെയ്തുകൊണ്ടിരുന്ന മൂന്നുനാല് പേരും പെരുമാറിയത്. മനഃപൂർവ്വം അവഗണിക്കുന്നത് മാതിരി. തന്നെയുമല്ല ഞങ്ങളെ കണ്ടപ്പോൾ അവിടെ ഇരുന്നിരുന്നവർ തമ്മിൽ തമിഴ് ഭാഷയിൽ ഉച്ചത്തിലുള്ള വർത്തമാനം കൂടി നിറുത്തുകയും ചെയ്തു. ശേഷം നമ്മൾ ചോദിച്ചതിനൊന്നും തന്നെ അലക്ഷ്യമായും കൃത്യമായ മറുപടി പറയാതിരിക്കാനും അവരൊക്കെ ശ്രദ്ധിക്കുന്നുവെന്നാണ് തോന്നിയത്.

Content Highlights: A tense confrontation between forest officials and a local mob in the plantation lines., The role of mob psychology during a high-stakes investigation for a suspect named Palaniswamy., The dangerous misidentification of an air gun as a revolver during a volatile standoff., A diplomatic intervention by a local ward member that prevented a violent escalation., Reflections on the life and challenges of forest officials in the field.

Continue reading