ജന്തുലോകത്തെ ബിയോൺസെ, ഈച്ചകളിലെ ദിവ | Creature Chronicles

#ഡോ. പി.കെ. സുമോദന്‍
ലോകപ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സെ, സ്‌കാപ്പ്റ്റിയ ബിയോണ്‍സെയേ എന്ന പേരിലറിയപ്പെടുന്ന ഈച്ച
ലോകപ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സെ, സ്‌കാപ്പ്റ്റിയ ബിയോണ്‍സെയേ എന്ന പേരിലറിയപ്പെടുന്ന ഈച്ച

സ്ട്രേലിയയിലെ പ്രശസ്തനായ കീടശാസ്ത്രജ്ഞനും ശാസ്ത്രലേഖകനും ബാലസാഹിത്യകാരനുമാണ് ബ്രയന്‍ ലെസ്സാര്‍ഡ് (Bryan D Lessard). ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബ്രയന്‍ സ്വയം വിശേഷിപ്പിക്കുന്നത് 'ബ്രൈ ദ ഫ്ളൈ ഗയ്' (Bry the Fly Guy) എന്നാണ്. മലയാളത്തില്‍ 'ബ്രൈ എന്ന ഈച്ച മനുഷ്യന്‍' എന്ന് പരിഭാഷപ്പെടുത്താം. അദ്ദേഹത്തിന്റെ ഇഷ്ടകീടങ്ങള്‍ ഈച്ചകളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബിരുദ പഠനകാലത്തുതന്നെ തുടങ്ങിയതാണ് കീടങ്ങളോടുള്ള പ്രണയം.

2011-ല്‍ കാന്‍ബറയിലെ പ്രശസ്തമായ കോമണ്‍വെല്‍ത്ത് ശാസ്ത്ര വ്യാവസായിക ഗവേഷണ സംഘടനയില്‍ (Commonwealth Scientific and Industrial Research Organization-CSIRO) പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയി ഗവേഷണം നടത്തുകയായിരുന്നു ബ്രയന്‍. അതിന്റെ ഭാഗമായി അവിടെ സൂക്ഷിച്ചിരുന്ന ഓസ്ട്രേലിയന്‍ ദേശീയ കീടശേഖരത്തിലെ (Australian National Insect Collection) പുതിയതെന്ന് സംശയിക്കപ്പെട്ട അഞ്ച് കുതിരയീച്ചകളെ സൂക്ഷ്മദര്‍ശിനിയിലൂടെ വിശദമായ പഠനത്തിന് വിധേയമാക്കുകയായിരുന്നു അദ്ദേഹം.

Content Highlights: story of bootylicious bee what is scaptia beyonceae creature chronicles

Continue reading