കാൻസറിനുള്ള മരുന്നാകുമോ ഈ പാൽ? ശാസ്ത്രലോകം ഉറ്റുനോക്കുന്ന പാലൂട്ടുന്ന പാറ്റകൾ | അതിശയജീവികൾ

'പാറ്റ' അല്ലെങ്കില്‍ 'കൂറ' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്ക ആളുകള്‍ക്കും ഒന്നുകില്‍ പേടി അല്ലെങ്കില്‍ അറപ്പ് ആയിരിക്കും. അപ്പോള്‍ പാറ്റയുണ്ടാക്കുന്ന പാല്‍ നല്ല ഒന്നാന്തരം 'സൂപ്പര്‍ ഫുഡ്ഡ്' ആണെന്ന് പറഞ്ഞാലോ? പറഞ്ഞാലോ എന്നല്ല, പറഞ്ഞു കഴിഞ്ഞു! അതിന് പാറ്റയുണ്ടോ പാലുണ്ടാക്കുന്നു എന്നാണോ സംശയം? ഉണ്ടല്ലോ. നമ്മുടെ അടുക്കളയില്‍ കാണുന്ന സാധാരണ പാറ്റയല്ല എന്നുമാത്രം.
പാലുണ്ടാക്കുന്ന ഈ പാറ്റയുടെ ശാസ്ത്രീയനാമം ഡിപ്ലോപ്‌റ്റെറ പന്‍ക്‌റ്റേറ്റ (Diploptera punctata). ഇംഗ്ലീഷ് പേര് പസിഫിക്ക് ബീറ്റില്‍ കോക്ക്‌റോച്ച് (Pacific Beetle Cockroach). ഒറ്റ നോട്ടത്തില്‍ വണ്ടാണെന്ന് (beetle) തെറ്റിദ്ധരിക്കും. അതാണ് അങ്ങനെയൊരു പേര്. നമുക്കതിനെ വണ്ട് പാറ്റ എന്ന് വിളിക്കാം.
Content Highlights: pacific beetle cockroach milk feeding cockroach species athishayajeevikal