കത്തിത്തീരാൻ അന്ന് തീയിട്ടു, 50 വർഷമായിട്ടും കെടാത്ത ജ്വാലകൾ; തുറന്നത് നരകത്തിലേക്കുള്ള വാതിൽ

ഏതാണ്ട് 196 അടി ആഴവും 65 അടി വീതിയുമുള്ള ഒരു വലിയ ഗര്‍ത്തം. അതില്‍ നിര്‍ത്താതെ തീ കത്തിക്കൊണ്ടിരിക്കുന്നു. കോരിച്ചൊരിയുന്ന മഴയും മഞ്ഞുമൊന്നും ആ തീ കെടുത്തുന്നതേയില്ല. കേട്ടുപഴകിയ കെട്ടുകഥകളിലെ നരകത്തിന്റെ ഏതാണ്ട് അതേ അവസ്ഥ. വായിക്കുമ്പോള്‍ ഏതോ ചലച്ചിത്രത്തിന്റെ ദൃശ്യഭാഗമാണെന്നു തോന്നാം. എന്നാല്‍, ഭൂമിയില്‍ ഇങ്ങനെയൊരു കാഴ്ച നേരിട്ട് കാണാനാകുമെന്ന് പറഞ്ഞാലോ? അതെ, കഴിഞ്ഞ അന്‍പതു വര്‍ഷത്തിലധികമായി കത്തിക്കൊണ്ടിരിക്കുന്ന ഒരു ഗര്‍ത്തമുണ്ട് ഭൂമിയിൽ. തുര്‍ക്മെനിസ്ഥാനിലെ ദർവാസ(തുർക്ക്മെൻ ഭാഷയിൽ ദർവെസെ) ഗ്രാമത്തിലാണ് ഈ ഗര്‍ത്തമുള്ളത്. ദർവാസ എന്ന പേരിന്റെ അര്‍ത്ഥം കവാടം (ഗേറ്റ്) എന്നാണ്. അതിനാല്‍ പ്രദേശവാസികള്‍ അതിന് നല്‍കിയിരിക്കുന്ന പേരാണ് 'നരകത്തിലേക്കുള്ള കവാടം' (Gate to hell).
Content Highlights: Magics of nature on Darvaza,The Door to Hell,a burning crater in Turkmenistan,environment