ഹിറ്റ്ലർ ആത്മഹത്യ ചെയ്തതോടെ തലവര മാറിയ ഹിറ്റ്ലർ വണ്ടുകൾ; പേര് പൊല്ലാപ്പായ കഥ വായിക്കാം

CREATURE CHRONICLES
#ഡോ. പി. കെ. സുമോദൻ
ഹിറ്റ്‌ലര്‍ വണ്ടും വണ്ടിനെ കണ്ടെത്തിയ പെക്കല്‍ ഗുഹയും, അഡോള്‍ഫ് ഹിറ്റ്‌ലര്‍
ഹിറ്റ്‌ലര്‍ വണ്ടും വണ്ടിനെ കണ്ടെത്തിയ പെക്കല്‍ ഗുഹയും, അഡോള്‍ഫ് ഹിറ്റ്‌ലര്‍

ഹിറ്റ്ലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്! “ജീവിക്കുന്നൂ ഞങ്ങളിലൂടെ” എന്ന് ആവേശപൂർവ്വം അട്ടഹസിക്കുന്ന അനേകായിരം നിയോ നാസികളിലൂടെയല്ല; സ്ലൊവീനിയയിലെ ഏതാനും ഇരുണ്ട ഗുഹകളിൽ  ഒളിച്ചുപാർക്കുന്ന ഒരു കൊച്ചു വണ്ടിലൂടെ. അനൊഫ്താൽമസ് ഹിറ്റ്ലറി (Anophthalmus hitleri) എന്ന് ശസ്ത്രീയനാമമുള്ള വണ്ടിന്റെ ഓമനപ്പേരാണ് ഹിറ്റ്ലർ വണ്ട്. കഴിഞ്ഞ കുറച്ചു കാലമായി പേര് വല്ലാത്തൊരു പൊല്ലാപ്പായി മാറിയിരിക്കയാണ് കണ്ണുകളില്ലാത്ത  ഈ കുഞ്ഞൻ വണ്ടുകൾക്ക്. ആ പൊല്ലാപ്പിന്റെ കഥ പറയും മുൻപ് ഈ പേരിന്റെ ചരിത്രമൊന്ന്  ചികഞ്ഞുനോക്കാം.

അനൊഫ്താൽമസ് ഹിറ്റ്ലറി (Anophthalmus hitleri) എന്ന് ശസ്ത്രീയനാമമുള്ള ഹിറ്റ്ലർ വണ്ട് | Photo: Wiki/ By Michael Munich - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=13245104

Content Highlights: how hitler and hitler beetles are linked, environment column

Continue reading