കടൽ ഇഗ്വാന, കൂറ്റൻ കടലാമ, ഡാർവിന്റെ പഠനലോകം; ഗാലപ്പഗോസ് ഒരു വിസ്മയലോകമാണ് | Beauty and Beasts

ആമകളെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. കൈയില്‍ ഒതുങ്ങാവുന്ന ആളെ കണ്ടാല്‍ തല ഉള്ളിലേക്ക് വലിച്ച് ഒളിച്ചിരിക്കുന്നവന്‍. എന്നാല്‍ നാനൂറ് കിലോയിലധികം ഭാരമുള്ള ലോകത്തിലെ ഏറ്റവും ഭാരമുള്ള വിചിത്ര ആമകളെ സംരക്ഷിച്ചുപോരുന്ന ഒരു നാടുണ്ട് ഇക്വഡറില്‍. ഗാലപ്പഗോസ് ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന ഇവയെ അതീവ ശ്രദ്ധയോടെയാണ് ഇവിടെ സംരക്ഷിച്ചുപോരുന്നത്. ഒപ്പം ഭീമന്‍ ഇഗ്വാനകളുടെ അതീജിവന കേന്ദ്രവും പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിന്‍ തന്റെ ഗവേഷണ കാലത്ത് സന്ദര്‍ശിച്ച ഇടവുമാണ്. രാജ്യ തലസ്ഥാനമായ ക്വിറ്റോയിൽ നിന്ന് 1300 കിലോമീറ്റര്‍ അകലെയുള്ള ഗാലപ്പഗോസ് ദ്വീപ സമൂഹത്തില്‍ ഉള്‍പ്പെടുന്ന ഈ ദേശീയോദ്യാനത്തിന് ജൈവ സംരക്ഷണത്തിന്റെ വിസ്മയകരമായ കഥ പറയാനുണ്ട്. ഇതിന്റെ വിശേഷമാണ് ഇത്തവണ ബ്യൂട്ടി ആന്‍ഡ് ബീസ്റ്റിൽ.
- ചാള്‍സ് ഡാര്‍വിനും ഗാലപ്പഗോസും
Content Highlights: Galapagos The World of Giant Tortoise and marine Iguana