കൊലനിലമല്ല, പവിഴപ്പുറ്റുകളും ജീവികളും ചേർന്ന അത്ഭുതലോകമാണീ എണ്ണക്കിണർ

MAGICS OF NATURE
#അഞ്ജന ശശി
യുറേക്ക ഓയിൽ റിഗ്ഗിൽ രൂപപ്പെട്ട ജൈവ സമ്പത്ത് | courtesy: https://www.youtube.com/watch?v=tazUL0DF7s0
യുറേക്ക ഓയിൽ റിഗ്ഗിൽ രൂപപ്പെട്ട ജൈവ സമ്പത്ത് | courtesy: https://www.youtube.com/watch?v=tazUL0DF7s0

പരിസ്ഥിതി പ്രവര്‍ത്തകരും എണ്ണക്കിണറുകളും സത്യത്തില്‍ കീരിയും പാമ്പും പോലെയാണ്. എണ്ണ പര്യവേക്ഷണം സമുദ്രത്തിലെയും കരയിലേയും ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തിയേക്കാമെന്ന വാദമാണ് അതിനുപിന്നില്‍. സമീപകാലത്ത് കാലിഫോര്‍ണിയയിലെ ഒരു എണ്ണക്കിണറുമായി ബന്ധിപ്പിച്ച പൈപ്പ്‌ലൈന്‍ തകര്‍ന്ന് 25,000 ഗാലന്‍ എണ്ണച്ചോര്‍ച്ചയുണ്ടായത് വലിയ ചര്‍ച്ചയായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ എണ്ണ പര്യവേക്ഷണം ചെയ്യുന്ന രീതി പലപ്പോഴും സമുദ്രജീവികളെ ദോഷകരമായി ബാധിക്കും. കരയില്‍ എണ്ണക്കിണര്‍ കുഴിക്കുന്നത് അവിടത്തെ സസ്യജാലങ്ങളുടെ ആവാസ വ്യവസ്ഥയെയും ബാധിക്കും. ഇതൊക്കെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ എണ്ണക്കിണറുകള്‍ക്കെതിരെ തിരിയാന്‍ കാരണം. എന്നാല്‍ തെക്കന്‍ കാലിഫോര്‍ണിയയില്‍ പസഫിക് സമുദ്രത്തിലുള്ള യുറേക്ക എന്ന എണ്ണക്കിണര്‍ (റിഗ്) അടച്ചുപൂട്ടരുതേ എന്ന പ്രാര്‍ഥനയിലാണ് അവിടത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍. സമുദ്ര ജീവിതത്തിന്റെ തികച്ചും വിരോധാഭാസമായ ഒരു സംയോജന ഇടമാണ് ഇവിടം.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

1984-ല്‍ സ്ഥാപിതമായ 700 അടി ആഴമുള്ള ഈ ഓയില്‍ പ്ലാറ്റ്‌ഫോം അതിന്റെ ആയുസ്സിന്റെ അവസാന ദശകങ്ങളിലാണ് ഇപ്പോഴുള്ളത്. എണ്ണഖനനം അവസാനിപ്പിച്ചാല്‍ ഇവിടത്തെ റിഗ് എടുത്തുമാറ്റുമോ എന്ന ആശങ്കയിലാണ് പരിസ്ഥിതി സ്‌നേഹികള്‍. ഖനനത്തിന്റെ ശബ്ദവും പ്രകമ്പനവും അലോസരമുണ്ടാക്കി ആവാസവ്യവസ്ഥ നശിപ്പിക്കുന്ന പതിവിന് വിപരീതമായി വിവിധതരം കടല്‍ജീവികളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് ഈ ഭീമാകാരമായ എണ്ണക്കിണര്‍. ഓരോ ചതുരശ്ര ഇഞ്ചും സമുദ്രജീവികളാല്‍ മൂടപ്പെട്ടിരിക്കുന്ന അത്ഭുതകരമായ കാഴ്ചയാണ് ഇവിടെയുള്ളത്. ചിലപ്പോള്‍ റിഗ്ഗിന്റെ താഴ്ത്തട്ടിലേക്കുപോലും കാണാന്‍ കഴിയാത്തത്ര മത്സ്യസമ്പത്തിനാല്‍ ഇവിടം നിറയാറുണ്ട്.

Content Highlights: Environmentalists Refuse To Remove Eureka oil rig

Continue reading