സ്വയം തലയറുക്കും, ആ തലയില്‍ 20 ദിവസം കൊണ്ട് ഉടല്‍ ഉണ്ടാവും; അതിവിചിത്രം ഈ ഒച്ചുകളുടെ ജീവിതം

#ഡോ. പി.കെ. സുമോദന്‍ | അതിശയജീവികള്‍
എലീസിയ മാര്‍ജിനേറ്റ (Elysia Marginata from Anilao Philippines | Image Credit: Rickard Zerpe (CC BY-SA 2.0))
എലീസിയ മാര്‍ജിനേറ്റ (Elysia Marginata from Anilao Philippines | Image Credit: Rickard Zerpe (CC BY-SA 2.0))

ഛിന്നമസ്ത എന്ന് കേട്ടിട്ടുണ്ടോ? ഒരു കൈയില്‍ സ്വയം വെട്ടിമുറിച്ച ശിരസ്സും മറുകൈയില്‍ വെട്ടാനുപയോഗിച്ച ആയുധവും ശിരസ്സുപോയ കഴുത്തില്‍നിന്ന് ചീറ്റിത്തെറിക്കുന്ന മൂന്ന് രക്തധാരകളുമായി, ഭീകരരൂപിയായി നില്‍ക്കുന്ന ഹിന്ദുദേവതയാണ് ഛിന്നമസ്ത. ഇതേ ദേവത തന്നെ ബുദ്ധമതത്തില്‍ അറിയപ്പെടുന്നത് 'ഛിന്നമുണ്ട' എന്നാണ്. ജന്തുലോകത്തിലുമുണ്ട് ഒരു കൊച്ചു ഛിന്നമസ്ത. ആളൊരു കടലൊച്ചാണ് (Sea slug). പേര് എലീസിയ (Elysia). ഒരു സെന്റിമീറ്റര്‍ മുതല്‍ പത്ത് സെന്റിമീറ്റര്‍ വരെ വലുപ്പമുള്ള നൂറ്റിമൂപ്പതോളം എലീസിയ സ്പീഷീസുകളാണ് ലോകത്താകമാനമുള്ളത്. എണ്ണം ഇനിയും കൂടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുറന്തോടുകളില്ലാത്ത, വര്‍ണപ്പകിട്ടുള്ള ഒച്ചുകളാണ് എലീസിയ. കടലിലുള്ള ആല്‍ഗയാണ് ഭക്ഷണം.

പല എലീസിയ സ്പീഷീസുകള്‍ക്കും വിവിധ ശരീരഭാഗങ്ങള്‍ സ്വയം മുറിച്ചുകളയാനുള്ള കഴിവുണ്ട്. അങ്ങനെ മുറിച്ചുനീക്കിയ ശരീരഭാഗങ്ങള്‍ വീണ്ടും വളര്‍ന്നുവരികയും ചെയ്യും. സ്വന്തം ഇഷ്ടപ്രകാരം ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റുന്ന ഈ പ്രക്രിയ ഓട്ടോട്ടമി (autotomy) എന്നാണ് അറിയപ്പെടുന്നത്. ഈ കഴിവ് ജന്തുലോകത്തിലെ മറ്റ് പലജീവികള്‍ക്കുമുണ്ട്. വിവിധതരം ഷഡ്പദങ്ങള്‍, നക്ഷത്രമല്‍സ്യങ്ങള്‍, ഒച്ചുകള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. എന്നാല്‍ സ്വന്തം തലതന്നെ മുറിച്ചുമാറ്റുന്ന ഒരേയൊരു ജീവിവര്‍ഗ്ഗം എലീസിയ മാത്രം. എല്ലാ എലീസിയ സ്പീഷീസുകള്‍ക്കും ആ കഴിവില്ല. ഇതുവരെ രണ്ട് സ്പീഷീസുകളില്‍ മാത്രമേ ഈ  അത്ഭുത പ്രതിഭാസം കണ്ടെത്തിയിട്ടുള്ളൂ.
         
ജപ്പാനിലെ പഠനം

Content Highlights: elysia marginata and elysia atroviridis sea slugs cut off their own heads and regrow their bodies

Continue reading