രാജകുമാരൻ കൊണ്ടുവന്ന 15 അമേരിക്കൻ മത്സ്യങ്ങൾ; ജപ്പാന്റെ മത്സ്യസമ്പത്ത് തകർത്ത ബ്ലൂഗിൽ | Eco Story

#വിനയ് രാജ്
ബ്ലൂ ഗിൽ മത്സ്യം | By Fredlyfish4 - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=32609624
ബ്ലൂ ഗിൽ മത്സ്യം | By Fredlyfish4 - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=32609624

1960 ഒക്ടോബര്‍ മൂന്നിനാണ് ജപ്പാൻ രാജകുമാരൻ അകിഹിതോ ഷിക്കാഗോ സന്ദർശിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്തിന്റെ ഔദ്യോഗികമത്സ്യമായ ബ്ലൂഗില്ലുകളുള്ള ഷെഡ്ഡ് അക്വേറിയം സന്ദർശിക്കണമെന്നതായിരുന്നു രാജകുമാരന്റെ ആഗ്രഹം. അന്നത്തെ ഷിക്കാഗോ മേയര്‍ റിച്ചാര്‍ഡ് ഡാലി  സന്തോഷത്തോടെ തന്നെ രാജകുമാരനെ സ്വീകരിച്ചു. ഫിഷ് ടാങ്കിൽനിന്ന് കോരിയെടുത്ത വലയിൽനിന്ന് 18 ബ്ലൂഗില്ലുകളെ സമ്മാനിക്കുകയും ചെയ്തു. മത്സ്യകാര്യങ്ങളില്‍ അതീവ ഉത്സുകനായ, 26 വയസ്സ് മാത്രമുണ്ടായിരുന്ന ഭാവി ചക്രവര്‍ത്തി അവയെ ടോക്യോയിലേയ്ക്ക് കൊണ്ടുപോയി. മത്സ്യപ്രിയരായ ജപ്പാനിലെ തന്റെ പ്രജകള്‍ക്ക് അവരുടെ മാംസത്തിന്റെ ആവശ്യകത നേരിടാനും പുതിയ ഒരു രുചി നല്‍കാനും ഗവേഷണത്തിനായി അവയെ നല്‍കി. ഷിക്കാഗോയില്‍നിന്നു ജീവനോടെ എത്തിയ പതിനഞ്ച് മത്സ്യങ്ങള്‍ ജപ്പാന്റെ ചരിത്രത്തില്‍ത്തന്നെ സ്ഥാനം പിടിക്കാന്‍ മാത്രം സംഭവബഹുലമായ ഒരു അധ്യായത്തിന്റെ തുടക്കമായിരുന്നുവെന്ന് ഒരാളും കരുതിയിരുന്നില്ല.

പഴയ ഷിക്കാഗോ മേയർ റിച്ചാർഡ് ജെ ഡാലി | Getty images

Content Highlights: Eco Story, column,Blue gill fish invasion, Japan,Prince, Chicago, ecostory, vinay raj

Continue reading