കാട്ടിലേക്ക് കടന്ന കലാപകാരികൾ വന്യമൃഗങ്ങളെയെല്ലാം കൊന്നു തള്ളി; 2500 ആനകൾ 250 ആയി| Beauty & Beasts

ഫോട്ടോ: ഗെറ്റി ഇമേജസ്
ഫോട്ടോ: ഗെറ്റി ഇമേജസ്

കൂട്ടക്കൊലചെയ്യപ്പെട്ട പത്ത് ലക്ഷത്തോളം പേര്‍. അഭയാര്‍ഥികളാവുകയും പലായനം ചെയ്യേണ്ടിയും വന്ന അമ്പത് ലക്ഷമാളുകള്‍. മനഷ്യനൊപ്പം വേട്ടയാടപ്പെട്ട പ്രകൃതിവിഭവങ്ങളും വന്യജീവികളും. 1977 മുതല്‍ 1992 വരെ നീണ്ടുനിന്ന മൊസാംബിക്കിലെ  ആഭ്യന്തരകലാപം ഒരു ജനതയ്ക്ക് മേല്‍ സമ്മാനിച്ച ദുരിതം ഇങ്ങനെയായിരുന്നു. കലാപത്തില്‍ തകര്‍ന്നടിഞ്ഞ് ചരിത്രമായിപ്പോവുമായിരുന്നു മൊസാംബിക്കിലെ ഗൊറങ്കോസ ദേശീയോദ്യാനം. ഒരിക്കല്‍ സമൃദ്ധമായ വന്യജീവിയിടം യുദ്ധവെറിയില്‍ ഒന്നാകെയില്ലാതായപ്പോള്‍  ഒരു രാജ്യമൊന്നാകെ അതിന്റെ ദുരിതമനുഭവിച്ചു. ആ ദുരന്തത്തില്‍ നിന്ന് അവര്‍ പാഠം പഠിച്ചു. ഈ ഭൂമി മനുഷ്യന് മാത്രമുള്ളതല്ലെന്ന തിരിച്ചറിവില്‍ ഒടുവില്‍ ഗൊറാങ്കോസയെ തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്നവുമായി അവർ മുന്നോട്ടു സഞ്ചരിച്ചു. ഗൊറങ്കോസയുടെ ഈ തിരിച്ചുവരവിന്റെ കഥയാണ് ഇത്തവണ Beauty & the beastsൽ.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: Damage of Gorongosa national park and its return beauty and beasts

Continue reading