ഈ സൂത്രപ്പണികൾ മതിയോ കാവുസംരക്ഷണത്തിന്? നിസാരമല്ല ജെെവവെെവിധ്യത്തിന്റെ ഈ ചെറുമാതൃകകൾ

കേരളത്തിന്റെ ഗ്രാമീണ ഭൂപ്രകൃതിയുമായി ഇഴുകിച്ചേർന്നിരിക്കുന്ന സ്ഥാപനങ്ങളാണ് അമ്പലങ്ങളും കാവുകളും. കേരളത്തിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിക്കപ്പെട്ടുപോരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അനേകം ആചാരാനുഷ്ഠാനങ്ങൾ നിലനിൽക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളായ, ജൈവവൈവിധ്യത്തിന്റെ ചെറുമാതൃകകളാണ് കാവുകൾ അഥവാ വിശുദ്ധവനങ്ങൾ (sacred groves). ജനസംഖ്യ വൻതോതിൽ ഉയർന്നിട്ടും വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളെ ഇത്തരം കാവുകൾ അതിജീവിച്ചു. ഓരോ പുണ്യവന ശകലത്തിനും അതിന്റേതായ സാംസ്കാരിക, ജൈവ, പാരിസ്ഥിതിക മാനങ്ങളുണ്ട്. കഥകളും പറയാനുണ്ടാകും.
എന്താണ് കാവുകൾ?
Content Highlights: biotalks column on sacred groves