'ചീറ്റ'യുടെ ഉദ്ഭവം സംസ്‌കൃതത്തിൽ നിന്ന്, ആഫ്രിക്കൻ ചീറ്റ ഇന്ത്യയിൽ വാഴുമോ? | ബന്ധുക്കൾ മിത്രങ്ങൾ

ഫോട്ടോ : ബാലൻ മാധവൻ, യാത്ര മാഗസിൻ
ഫോട്ടോ : ബാലൻ മാധവൻ, യാത്ര മാഗസിൻ

'പുലി കടുവ സിംഹ'ങ്ങളെപ്പോലെ അലറാനാകാത്ത, പൂച്ചകളെപ്പോലെ മുരളാൻ മാത്രം പറ്റുന്ന, നഖങ്ങൾ പൂർണ്ണമായും ഉൾവലിച്ച് മറച്ചുവെക്കാനാകാത്ത, മാർജ്ജാര കുടുംബക്കാരായ ഒരു വലിയ പൂച്ച മാത്രമാണ് ചീറ്റ. 'ബിഗ് കാറ്റ്‌സ്'  എന്ന വിഭാഗത്തിൽ ഇവരെ ഉൾപ്പെടുത്താൻ ഇപ്പോഴും പൂർണ്ണസമ്മതമായിട്ടില്ല. നമ്മുടെ വീട്ടുപൂച്ചകളും പലതരം കാട്ടുപൂച്ചകളും ഉൾപ്പെടുന്ന Felinae ഉപകുടുംബത്തിൽ പെട്ടവരാണ് ഈ വേഗപ്പുലി. വലിപ്പത്തിലും ആക്രമണക്കരുത്തിലും പിറകിലാണെങ്കിലും ഓട്ടത്തിൽ ഒന്നൊന്നര പുലി തന്നെയാണ്. കരയിലെ ഏറ്റവും വേഗത്തിൽ ഓടുന്ന മൃഗം ഇതാണ്. മൂന്നു സെക്കന്റ് കൊണ്ട് 90 കിലോ മീറ്റർ/മണിക്കൂർ വേഗത കൈവരിക്കാനിവർക്ക് പറ്റും.  'ചീറ്റപ്പുലി' എന്ന പേര്  കേൾക്കുമ്പോൾ, ചീറുന്ന- ചീറ്റുന്ന പുലിയായതിനാൽ അങ്ങിനെ വിളിക്കുന്നതാവും എന്നും കരുതിപ്പോവും. ഈറ്റപ്പുലി എന്ന പ്രയോഗത്തിലെ പുലി, 'ഈറ്റ്' അല്ലെങ്കിൽ പ്രസവം കഴിഞ്ഞ ഉടനെയുള്ള പുലി ആണല്ലോ. അരികിൽ ആരെങ്കിലും എത്തിയാൽ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തീവ്രമായി ആക്രമിക്കുന്ന സ്വഭാവത്തിൽനിന്നു പുലികൾക്ക് കിട്ടിയ വിശേഷണമാണത്. ചീറ്റ എന്ന പേരു വന്ന വഴി ഇതൊന്നുമല്ല.  ദേഹം മുഴുവൻ മനോഹരമായ ചിത്രപുള്ളികൾ ഉള്ളതിനാൽ 'ചിത്രക' എന്ന സംസ്‌കൃതപദത്തിൽ നിന്നാണ് ചീറ്റകൾക്ക് ഈ രസികൻ പേര് കിട്ടിയത്.   

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: Bandhukkal mithrangal,all about Cheetah,kuno,Vijayakumar blathur,environment,mathrubhumi

Continue reading