എല്ലാ ഇത്തിള്‍ക്കണ്ണിയും ഓസുകാരല്ല; പൊന്നരിവാള്‍ കൊണ്ട് മുറിക്കപ്പെടുന്നവരുമുണ്ട് | Eco Story

#വിനയരാജ്‌
ഇത്തിൾക്കണ്ണി കുടുംബത്തിൽപെടുന്ന വിസ്കം ആൽബം | Photo: Wiki/ By H. Zell - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=11470889
ഇത്തിൾക്കണ്ണി കുടുംബത്തിൽപെടുന്ന വിസ്കം ആൽബം | Photo: Wiki/ By H. Zell - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=11470889

റ്റുള്ളവരുടെ പ്രയത്നത്തെയും സമ്പത്തിനെയും ഊറ്റി ജീവിക്കുന്നവരെ വിളിക്കുന്ന പേരാണല്ലോ ഇത്തിൾക്കണ്ണി എന്നത്. സസ്യങ്ങളിലെ ഇത്തിൾക്കണ്ണി എന്നറിയപ്പെടുന്ന വിഭാഗത്തിൽ നിന്നാണ് ഈ പ്രയോഗം വരുന്നത്. പൊതുവേ ചന്ദനം ഉൾപ്പെടുന്ന സന്റാലേസ് എന്ന സസ്യനിരയിൽ കാണുന്ന, മറ്റു സസ്യങ്ങളുടെ സഹായത്താൽ ജീവിക്കുന്ന ഒരു കൂട്ടം ചെടികളെയാണ് ഇത്തിൾക്കണ്ണികൾ അഥവാ മിസിൽട്ടോ എന്നു വിളിക്കുന്നത്.

മറ്റു ചെടികളിൽ പറ്റിപ്പിടിച്ച് അവയിൽനിന്നു ലവണങ്ങളും ജലവും പോഷകങ്ങളും ഇവ വലിച്ചെടുക്കുന്നു. പലപ്പോഴും ആതിഥേയസസ്യം മുരടിച്ചുപോകാനും വളർച്ച നിലച്ചുപോകാനും ഇവ വളരുന്ന കമ്പുകൾ ഉണങ്ങിപ്പോകാനുമെല്ലാം ഇത്തിൾക്കണ്ണികൾ കാരണമാവാറുണ്ട്. പല ഇത്തിൾക്കണ്ണികളും നല്ല നിലയിൽത്തന്നെ പ്രകാശസംശ്ലേഷണം നടത്താറുള്ളപ്പോൾ ചിലതാവട്ടെ പൂർണമായും തങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്ന സസ്യങ്ങളെ ഉപജീവിച്ച് കഴിയുന്നവരാണ്. ആദ്യമാദ്യം ഭക്ഷണം ഉണ്ടാക്കുന്ന ചിലയിനങ്ങൾ ഒരിക്കൽ തങ്ങൾ വളരുന്ന മരത്തിൽ വേരുറപ്പിച്ചുകഴിഞ്ഞാൽപ്പിന്നെ പ്രകാശസംശ്ലേഷണം നടത്താൻപോലും മെനക്കെടാറില്ല. അങ്ങനെയുള്ള ചിലർ അവരുടെ ഹരിതകം വേണ്ടന്നു വച്ച് മഞ്ഞനിറത്തിലേക്കു പോവാറുണ്ട്. പൂർണമായും മറ്റു മരത്തിന്റെ ഉള്ളിൽ വളരുന്ന ചില മിസിൽട്ടോകൾ ഉണ്ട്, ഇവയെ കാണാൻ പോലും പറ്റില്ല. പൂവും കായയും മാത്രമാവും പുറത്തേക്ക് തലന്നീട്ടുന്നത്. ഒരിക്കൽ വളർന്നുകഴിഞ്ഞാൽ മരത്തലപ്പു മുഴുവൻ വ്യാപിച്ച് തങ്ങൾക്ക് നിലനിൽക്കാനും പോഷകമെത്തിക്കാനും മാത്രമായി ആതിഥേയസസ്യങ്ങളെ ഒതുക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്.

Content Highlights: all you need to know about Mistletoe, eco stories

Continue reading