തിരഞ്ഞടുപ്പ് അടുത്താൽ പറയും: പൊതുജനം കഴുത; നിർത്തിക്കൂടെ ഈ അവഹേളിക്കൽ | ബന്ധുക്കൾ മിത്രങ്ങൾ

കഴുത | കടപ്പാട് : ഫ്രീപിക്ക്
കഴുത | കടപ്പാട് : ഫ്രീപിക്ക്

നാധിപത്യത്തിലെ തിരഞ്ഞെടുപ്പുകൾ ഓരോന്നു കഴിയുമ്പോഴും 'പൊതുജനം കഴുത' ആണെന്നോ അല്ലെന്നോ ഒക്കെയുള്ള പല പല അഭിപ്രായങ്ങൾ ഉയർന്നുവരും. ശരികൾ മനസ്സിലാക്കാനും മികച്ചവരെ തിരഞ്ഞെടുക്കാനും ഉള്ള വിവേചനബുദ്ധി  ഉണ്ടോ ഇല്ലയോ എന്നാണ് ചർച്ചയുടെ സത്ത. പക്ഷെ, അതിലും പാവം കഴുതയെ അവഹേളിക്കാനായി കൂട്ടുപിടിക്കും. മനുഷ്യർ മെരുക്കി കൂടെകൂട്ടിയ പലതരം മൃഗങ്ങളുണ്ടെങ്കിലും നായ കഴിഞ്ഞാൽ മനുഷ്യരോട്  ഏറ്റവും അടുപ്പവും ബുദ്ധിയും  പ്രകടിപ്പിക്കുന്നത് കഴുതയാണ്. പക്ഷെ, കഴുതയോട് മനുഷ്യർക്കെന്തോ തീരാത്ത പുച്ഛമാണ്. ബുദ്ധിയില്ലാത്ത, പ്രതികരണമില്ലാതെ എന്തും സഹിക്കുന്ന, ഏത് വിഴുപ്പും  ചുമക്കുന്ന വിഡ്ഢിയുടെ ഒരു ഹാസ്യജന്മം. തല്ലിയാലും തള്ളിയാലും ചില സമയങ്ങളിൽ, അനങ്ങാപ്പാറപോലെ ഒറ്റ നിൽപ്പ് നിൽക്കുന്ന, ജോലി ചെയ്യാൻ  മടിയനായ തീറ്റപ്രാന്തൻ!. അരോചാകമായ 'കഴുതരാഗ'ത്തിൽ കരഞ്ഞ് ബഹളമുണ്ടാക്കി കാമം തീർക്കുന്ന അരസികർ. ഒരു മനുഷ്യനെ സംബന്ധിച്ചടുത്തോളം 'കഴുത' എന്ന് വിളിക്കപ്പെടുന്നത് പോലെ അപമാനകരമായി വേറൊന്നില്ല. ഗ്രേഡു കൂടിയ 'മരക്കഴുത' എന്ന ചീത്തവിളിയിലെ 'മരം' അനങ്ങാതെ നിൽക്കുന്ന കഴുതയുടെ സ്വഭാവം കൂടി ചേർത്ത്‌കെട്ടി ഉണ്ടായതാവാം. ചീട്ട് കളികഴിഞ്ഞ് തോറ്റാൽ  പോലും കഴുതയാവും. പണ്ട് മുതലേ പല നാടോടിക്കഥകളിലെ  മണ്ടൻ കഥാപാത്രമായി കേട്ട് കേട്ടാണ് ഇത്തരത്തിലൊരു സ്വരൂപം കഴുതയ്ക്ക് കിട്ടിയത്. 

'കുങ്കുമത്തിന്റെ വാസമറിയാതെ
കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം'- എന്ന്  ജ്ഞാനപ്പാനയിൽ പൂന്താനം ചോദിക്കുന്നത് പോലും ഇത്തരമൊരു മുൻവിധിയോടെ ആണ്. കഴുതയുമായി നടന്നുപോകുന്ന അച്ഛനോടും മകനോടും കഴുതപ്പുറത്ത് കയറിപ്പോയിക്കൂടെ എന്നുള്ള പല പല അഭിപ്രായങ്ങൾ കേട്ട് അവസാനം കഴുതയെ അവർ തണ്ടിൽ കെട്ടി ചുമന്ന് കൊണ്ടുപോകുന്ന കഥയിലെ മണ്ടൻ ശരിയ്ക്കും ആരാണ്?. എന്തായാലും കഴുതയല്ല.   

Content Highlights: all about donkey, bandhukkal mithrangal column,vijayakumar blathur, environment

Continue reading