ചീറ്റകള്‍ മുതല്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം വരെ; വംശനാശ ഭീഷണിയും ചുവപ്പ് പട്ടികയും | Biotalks

#ഡോ. സി. ജോർജ് തോമസ്
ചീറ്റ, ഫോട്ടോ: ഷാഫി റഷീദ്, Mathrubhumi | One Horned Rhino, Photo: AFP
ചീറ്റ, ഫോട്ടോ: ഷാഫി റഷീദ്, Mathrubhumi | One Horned Rhino, Photo: AFP

പരിസ്ഥിതി സംരക്ഷകരും ജീവശാസ്ത്രകാരന്മാരും പലപ്പോഴും ജീവികളുടെ ചുവപ്പ്  പട്ടികയെക്കുറിച്ച് (red list) സംസാരിക്കാറുണ്ട്. എന്താണീ റെഡ് ലിസ്റ്റ് അഥവാ ചുവപ്പ്  പട്ടിക? 1964-ല്‍ സ്ഥാപിതമായ 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍' (IUCN) പ്രസിദ്ധീകരിക്കുന്ന ഭൂമിയിലെ വംശനാശം സംഭവിച്ചതും വംശനാശഭീഷണി നേരിടുന്നതും ദുര്‍ബലമായതുമായ സസ്യങ്ങളും മൃഗങ്ങളും ഉള്‍ക്കൊള്ളുന്ന, തുടര്‍ച്ചയായി പുതുക്കലിന് വിധേയമായ ഒരു പ്രസിദ്ധീകരണമാണ് 'വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്'. നിലവില്‍, ഭൂമിയില്‍ 20  ലക്ഷത്തിലധികം തിരിച്ചറിഞ്ഞ ജീവിവര്‍ഗങ്ങള്‍ ഉണ്ട്. അതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ റെഡ് ലിസ്റ്റിനായി വിലയിരുത്തപ്പെട്ടിട്ടുള്ളൂ. 

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group
 
വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് പ്രതീകങ്ങളിലൂടെ 'ചുവപ്പ് പട്ടികയില്‍' ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശരിയായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍, സമീപഭാവിയില്‍ പലതിനും വംശനാശം സംഭവിക്കാന്‍ സാധ്യതയുണ്ട്. 'വംശനാശം സംഭവിച്ചത്' (extinct), 'അപകടാവസ്ഥ' (endangered), 'ദുര്‍ബലമായത്' (vulnerable), 'ഭീഷണി നേരിടുന്നത്' (threatened) എന്നിവ വംശനാശവുമായി ബന്ധപ്പെട്ട ജീവിവര്‍ഗങ്ങളുടെ അപകടാവസ്ഥയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചില വിശേഷണങ്ങളാണ്. ആദ്യത്തെ മൂന്നു വിഭാഗങ്ങളും കൂടി ചേര്‍ന്നാല്‍ 'ഭീഷണി നേരിടുന്നവ''(threatened) ആയി. ജീവിവര്‍ഗങ്ങളുടെ വംശനാശത്തിന്റെ അപകടസാധ്യത വിലയിരുത്തുന്നത് ചില മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ്.  ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. 

Content Highlights: about all you need to know about iucn and red list

Continue reading