'അച്ഛൻ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്, മിസ് യു അച്ഛാ...'; വൈകാരിക കുറിപ്പുമായി വി.വി. പ്രകാശിന്റെ മകൾ

വിവി പ്രകാശ്, നന്ദനപ്രകാശ് | Photo: https://www.facebook.com/profile.php?id=100085442540114
വിവി പ്രകാശ്, നന്ദനപ്രകാശ് | Photo: https://www.facebook.com/profile.php?id=100085442540114

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. 'അച്ഛൻ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്, മിസ് യു അച്ഛാ' എന്നായിരുന്നു മകളുടെ പോസ്റ്റ്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു അഡ്വ. വി.വി. പ്രകാശ്. ഇടതു സ്ഥാനാർത്ഥിയായിരുന്ന പി.വി. അൻവറിനോടായിരുന്നു അദ്ദേഹം തോറ്റത്. ഫലമറിയാൻ കാത്തുനിൽക്കാതെയാണ് വി.വി. പ്രകാശ് വിടപറഞ്ഞത്. 2021-ല്‍ 2700 വോട്ടുകള്‍ക്കാണ് വി.വി.പ്രകാശ് ഇടതുസ്വതന്ത്രനായിരുന്ന പി.വി.അന്‍വറിനോട് പരാജയപ്പെട്ടത്.

അച്ഛൻ ഇല്ലാത്ത ആദ്യ തെരെഞ്ഞെടുപ്പ് 🥹❤️ Miss you Acha❤️

Posted by Nandana Prakash on Wednesday, June 18, 2025

Content Highlights: Nilambur By-Election: Congress Leader's Daughter's Emotional Facebook Post