സ്ഥാനാർഥിത്വം; മീനാക്ഷി ലേഖിക്ക് വിനയായത് സുധാകരന്റെ ഹമാസ് ചോദ്യത്തിന് നൽകിയ മറുപടി വിവാദം

വി. മുരളീധരന്‍, കെ. സുധാകരന്‍, മീനാക്ഷി ലേഖി | Photo: ANI, Mathrubhumi, ANI
വി. മുരളീധരന്‍, കെ. സുധാകരന്‍, മീനാക്ഷി ലേഖി | Photo: ANI, Mathrubhumi, ANI

ന്യൂഡൽഹി: ബി.ജെ.പി.യുടെ ഡൽഹിയിലെ മുന്നണിപ്പോരാളിയായിട്ടും കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് ലോക്‌സഭാ സീറ്റ് നഷ്ടമായത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ‘ഹമാസ്’ വിവാദംമൂലമെന്ന് സൂചന.

ശീതകാലസമ്മേളനത്തിൽ ലോക്‌സഭയിൽ ഇതുസംബന്ധിച്ച ചോദ്യത്തിനു നൽകിയ മറുപടി തന്റേതല്ലെന്ന് മീനാക്ഷി ലേഖി തുറന്നടിച്ചത് വലിയ വിവാദമായിരുന്നു. പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടോയെന്നായിരുന്നു ചോദ്യം.

ചട്ടപ്രകാരമാകും നടപടികളെന്ന നയതന്ത്രപരമായ ഉത്തരമാണ് വിദേശകാര്യ മന്ത്രാലയം നൽകിയതെങ്കിലും അതു താൻ കൊടുത്ത മറുപടിയല്ലെന്നും ഒരു കടലാസിലും താൻ ഒപ്പിട്ടിട്ടില്ലെന്നും മീനാക്ഷി ലേഖി സാമൂഹികമാധ്യമത്തിൽ പ്രതികരിച്ചു. മറ്റൊരു സഹമന്ത്രിയായ വി. മുരളീധരന്റെ മറുപടി മീനാക്ഷി ലേഖിയുടെ പേരിൽ തെറ്റായി നൽകിയതായിരുന്നുവെന്ന് പിന്നീട് സർക്കാരിന് വിശദീകരണക്കുറിപ്പിറക്കേണ്ടിവന്നു.

Content Highlights: Meenakshi Lekhi lost candidature due to K Sudhakaran Hamas question controversy