ഒരു ടീച്ചറല്ലേ, സിദ്ധാര്‍ഥന്റെ മരണത്തെ അപലപിക്കാത്ത ആള്‍ക്ക് എന്ത് ജനകീയത?- കല്പറ്റ നാരായണന്

വടകര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.കെ. ശൈലജക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരന് കല്പറ്റ നാരായണന്. ആര്.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് പറയാന്‍ തയ്യാറാവാത്ത കെ.കെ. ശൈലജയ്ക്ക് പൊതുജനത്തെ അഭിമുഖീകരിക്കാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥന്റെ മരണത്തില്‍ അപലപിക്കാത്ത ഒരാള്‍ക്ക് എന്ത് ജനകീയതയാണുള്ളത്? ഒന്നുമില്ലെങ്കിലും ഒരു ടീച്ചറല്ലേയെന്നും കല്പറ്റ നാരായണന് ചോദിച്ചു. ടി.പി. കേസ് കേരളത്തോട് പറയുന്നത് എന്ന വിഷയത്തില്‍ വടകരയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം ഒട്ടാകെയും കേരളത്തിലും വയലന്‍സാണ്. താന്‍ ഗ്യാരന്റിയെന്ന് മോദി ഓരോ തവണ പറയുമ്പോഴും വയലന്‍സിന് താന്‍ ഗ്യാരന്റിയെന്നാണ് പറയുന്നത്. മണിപ്പുര്‍ പോലെയാവണം ഇന്ത്യ മുഴുവന്‍ എന്നാണ് മോദി ആഗ്രഹിക്കുന്നത്. വയനാട്ടിലെ വെറ്ററിനറി ആശുപത്രിയില്‍ കണ്ടതും വയലന്‍സാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടന് ജോയ് മാത്യു, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുത്തു.
നാം ജീവിക്കുന്നത് വിമത ശബ്ദങ്ങളെ ഒതുക്കുന്ന പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍- ജോയ് മാത്യു
വിമത ശബ്ദങ്ങളെ ഒതുക്കുന്ന ഒരു പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലാണ് നാം ജീവിക്കുന്നതെന്ന് നടന് ജോയ് മാത്യു പറഞ്ഞു. സിദ്ധാര്‍ഥനെ മൂന്ന് ദിവസം വിചാരണ ചെയ്തുകൊന്നു. എന്നിട്ടും കേരളത്തിലെ സാംസ്കാരിക നായകര്‍ മൗനം പാലിച്ചു. വടക്കേ ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന പ്രതിഭ പോലും ഉരിയാടാന്‍ വൈകി. ഏതെങ്കിലും തരത്തില്‍ ഉന്മൂലനം ചെയ്യും എന്ന് ഭയന്നാണ് ഇത്. സാംസ്കാരിക കേരളത്തില്‍ നിലനിന്നുരുന്ന വിമര്‍ശനവും ആക്ഷേപ ഹാസ്യവുമെല്ലാം കേരളത്തില്‍ ഇല്ലാതായി. കലോത്സ ജഡ്ജിന്റെ മരണവും ഒരു തരത്തില്‍ കൊലപാതകമാണ്. ഭയമാണ് കേരളത്തിന്റെ സാംസ്കാരിക ലോകം ഭരിക്കുന്നത്. അനീതിക്കെതിരെ സംസാരിച്ചതിന് ഒതുക്കുകയും അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അടഞ്ഞ അധ്യായമാണ്. ബി.ജെ.പി. പോലും വിമര്‍ശിക്കുന്നവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് കണ്ടിട്ടുണ്ട്. പക്ഷെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇത് അംഗീകരിക്കുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു.
കണ്ണൂരിലെ സ്ഥാനാര്‍ഥി ടി.പിയുടെ കൊലയാളികള്‍ക്ക് വേണ്ടി സമരമിരുന്നയാള്-തിരുവഞ്ചൂര്‍
ടി.പി. കേസിലെ പ്രതികളെ പുറത്ത് വിടാതെ ഇവിടെ നിന്ന് പോവുന്നില്ല എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ കസേര വലിച്ചിട്ട് സമരം ചെയ്ത വ്യക്തിയാണ് ഇന്ന് കണ്ണൂരിലെ സ്ഥാനാര്‍ഥിയെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. അതുകൊണ്ട് പേര് പറയുന്നില്ല. കേസിലെ ഒന്നാം വിധി വന്നപ്പോഴെല്ലാം തങ്ങളെ കുഴപ്പത്തിലാക്കനാണ്, അപ്പീലില്‍ കാണാം എന്ന് ചിലര്‍ പറഞ്ഞു. പുറത്തുള്ള രണ്ടുപേരെ കൂടി പിടിച്ച് അകത്തിട്ട വിധിയാണ് പിന്നീട് ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'സിദ്ധാര്ത്ഥന് എന്തുതെറ്റ് ചെയ്തു. അവന് അവിടെ പഠിക്കുന്നത് അവിടുത്തെ പ്രമാണിമാര്‍ക്ക് ഇഷ്ടപെട്ടില്ല. അവര്‍ അവനെ അടിച്ച് കൊന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാറി ചിന്തിക്കണം. അക്രമം വെടിഞ്ഞ് ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറണം', തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
അന്ന് ജീവന് പണയം വെച്ചാണ് മുഴക്കുന്ന് മലയില്‍ ഉദ്യോഗസ്ഥര്‍ പ്രതികളെ പിടിച്ചത്. മുഴക്കുന്ന് മലയുടെ മുന്നിലുള്ള ക്ഷേത്രത്തേ കുറിച്ചും പല വിവരങ്ങള്‍ പുറത്ത് വരുന്നു. സെന്‍കുമാറിന്റെ പുസ്തകത്തില്‍ ഒക്കെ ഈ വിവരങ്ങള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
മത്സരിക്കുന്നത് കൊടി സുനിമാരുടെ പ്രസ്ഥാനത്തിൽ അല്ല, ടി.പിയുടെ ആശീർവാദം ഉള്ള പാർട്ടി പിന്തുണയിൽ- ഷാഫി
രണ്ട് തിരഞ്ഞെടുപ്പിൽ ടി.പി. കേസ് പറഞ്ഞില്ലേ, ഈ തിരഞ്ഞെടുപ്പിൽ ഇത് ഏശില്ല എന്നാണ് ഇടതുപ്രവർത്തകർ പറയുന്നത്. ഈ തിരഞ്ഞെടുപ്പിൽ മാത്രമല്ല എല്ലാ കാലത്തും ടി.പി. കേസ് ഞങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. ടി.പി. കേസ് ഇന്നലെ പറഞ്ഞിട്ടുണ്ട്, ഇന്ന് പറഞ്ഞിട്ടുണ്ട്, നാളെയും പറയും. ടീച്ചറമ്മ എതിരായി മത്സരിക്കുന്നത് കൊണ്ട് ഭയമുണ്ടോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. ഞാൻ മത്സരിക്കാൻ വരുന്നത് കൊടി സുനിമാരുടെ പ്രസ്ഥാനത്തിൽ അല്ല. ടി.പിയുടെ ആശീർവാദം ഉള്ള ആർ.എം.പിയുടെ കൂടെ പിന്തുണയിൽ ആണ്- ഷാഫി പറമ്പിൽ പറഞ്ഞു.
ടി.പി വധം കാലന് അറിഞ്ഞില്ലെങ്കിലും പിണറായി അറിഞ്ഞില്ലെന്ന് പറയാന്‍ കഴിയില്ല- രാഹുല്‍ മാങ്കൂട്ടത്തില്‍
തന്നെ കമ്യൂണിസ്റ്റ് വിരുദ്ധനാക്കിയത് ടി.പി വധമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസുകാരനായിരുന്നുവെങ്കിലും അതിന് മുമ്പ് കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ല. ടി.പിയുടെ കൊലപാതകം കാലന് അറിഞ്ഞില്ല എന്ന് പറഞ്ഞാലും പിണായി വിജയന് അറിഞ്ഞില്ല എന്ന് പറയാന്‍ കഴിയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ടി.പിക്ക് ശേഷം ഏറ്റവും ക്രൂരമായി കൊല ചെയ്യപ്പെട്ടത് സിദ്ധാര്‍ഥനാണ്. ടി.പിയുടേത് അവസാന കൊലപാതകമാവില്ല. എല്ലാ കലാലയങ്ങളിലും പിണറായി വിജയന്മാര് ഉണ്ടായിക്കൊണ്ടെയിരിക്കുന്നു. മുടക്കോഴി മലയില്‍ പ്രതികള്‍ക്ക് ഭക്ഷണം കൊടുത്ത സ്ത്രീ പ്രതികളെ പിടികൂടിയ ശേഷം ആത്മഹത്യ ചെയ്തു. അവരെ പോസ്റ്റ് മോര്‍ട്ടം ചെയ്യാതെ കത്തിച്ചു. പാര്‍ട്ടി പ്രവര്‍ത്തകയായ ശേഷം ആ സ്ത്രീക്ക് എന്ത് പറ്റി എന്നെങ്കിലും കണ്ണൂരിലെ പാര്ട്ടിക്കാര് അന്വേഷിക്കാന്‍ തയ്യാറാവണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Content Highlights: Kalpatta Narayanan against KK Shailaja on death of Sidharthan and TP Murder case